Join Whatsapp Group. Join now!

Price Hike | വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു; ഉള്ളി വിലയും വർധിച്ചു

വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഉള്ളിക്കും പഞ്ചസാരയ്ക്കും അരിയ്ക്കും വില വർധിച്ചതിന്റെ വിപണി വിലവിവരങ്ങൾ അറിയാം.

● ക്രിസ്മസും വിവിധ ആഘോഷങ്ങളും വരാനിരിക്കെ വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

കാസർകോട്: (MyKasargodVartha) ക്രിസ്മസും വിവിധ ആഘോഷങ്ങളും വരാനിരിക്കെ വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഉള്ളിക്കും പഞ്ചസാരയ്ക്കും ദിവസവുമെന്നോണമാണ് വില കൂടുന്നത്. പരിപ്പ് വർഗങ്ങൾക്കും വിപണിയിൽ വിലക്കയറ്റമാണുള്ളത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തിലുള്ള കാരണങ്ങളും ചൂണ്ടിക്കാണിച്ചാണ് വിപണിയിൽ വില വർധനയുണ്ടായിരിക്കുന്നത്.

Prices of Essential Commodities Rise in Kasaragod Market; Onion and Pulse Rates Surge

അരി വിലയും ഉൽപ്പന്നങ്ങളും


പ്രധാന ഭക്ഷണമായ അരിയുടെ വിലയിലും വിപണിയിൽ വർധനയുണ്ട്. അവശ്യസാധനങ്ങൾക്ക് നിലവിൽ വില കൂടിയിട്ടുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന ബിരിയാണി, മന്തി അരികൾക്കും വൻതോതിൽ വില വർധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ബിസ്കറ്റുകൾ എന്നിവയ്ക്കും വില വർധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.


വിപണിയിലെ ഇന്നത്തെ വിലവിവരങ്ങൾ


അവശ്യസാധനങ്ങളുടെ നിലവിലെ വിപണി വില (രൂപയിൽ) താഴെ പറയുന്നതാണ്:


● ശർക്കര (വെല്ലം): 70

● വള്ളി മുളക്: 500

● നാടൻ മുളക്: 600

● വലിയ പയർ: 148

● കടുക്: 170

● റാഗി (മുത്താരി): 60

● മന്തി അരി: 148

● റവ (തരി): 44

● മൈദ: 43

● മല്ലി (കൊത്തമ്പാരി): 240

● പഞ്ചസാര: 57

● പച്ചരി: 33

● കുരുമുളക്: 960

● ഏലക്ക (ഇലാച്ചി): 5000 (25 ഗ്രാമിന് 125 രൂപ)

● തുവരപ്പരിപ്പ് (തൂർ ദാൽ): 200

● വെള്ളക്കടല: 136

● പച്ചപ്പയർ: 124

● ഗ്രീൻപീസ്: 78

● ചുവന്ന കടല: 110

● ഉഴുന്ന് പരിപ്പ്: 180

● വെളുത്തുള്ളി: 220

● സവാള (നീരുളി): 54

● ഉരുളക്കിഴങ്ങ്: 24

● നേന്ത്രപ്പഴം: 78

● കദളിപ്പഴം: 95

● കക്കിരി: 35

● പേരക്ക: 89 മുതൽ 120 വരെ

● മുട്ട: 6.40

● കോഴി: 160


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം


Article Summary: Prices of essential commodities, including rice, onion, and pulses, have increased in the Kasaragod market.


#KasargodVartha #PriceHike #KeralaMarket #KasaragodNews #InflationKerala #EssentialCommodities #MalayalamNews #Supplyco #AparnaNews

Post a Comment