Join Whatsapp Group. Join now!

March | ജന്തർ മന്തർ സമരം ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി; ബേക്കലിൽ ഐക്യദാർഢ്യ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

● സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച കെ മഹേഷ് പനയാലിനെ ചടങ്ങിൽ ആദരിച്ചു

ബേക്കൽ: (MyKasargodVartha) ഭാരതത്തിൻ്റെ ഭരണഘടന പൗരന് അനുവദിച്ച ജനാധിപത്യം സംരക്ഷിക്കാനുള്ള സമര പോരാട്ടമാണ് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്നതെന്ന് കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗോൾഡ് ഹിൽ ഹദ്ദാദ് ക്ലബിൻ്റെ നേതൃത്വത്തിൽ ബേക്കൽ ജങ്ഷനിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Rajmohan Unnithan MP Inaugurates Solidarity March in Bekal Supporting Jantar Mantar Protest

മാർച്ചും പൊതുയോഗവും

ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹദ്ദാദ് നഗറിൽ നിന്നും ആരംഭിച്ച മാർച്ച് ബേക്കൽ ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ക്ലബ് പ്രസിഡൻ്റ്  പി എച്ച് ഹനീഫ് അധ്യക്ഷത വഹിച്ചു. ഗോൾഡ് ഹിൽ ഹദ്ദാദ് ക്ലബ് സെക്രട്ടറി മുഹമ്മദ് റിയാസ് യോഗത്തിന് സ്വാഗതം പറഞ്ഞു. സത്താർ ഹദ്ദാദ് നന്ദി രേഖപ്പെടുത്തി.

Rajmohan Unnithan MP inaugurates solidarity march in Bekal supporting Jantar Mantar protest.
മഹേഷ് പനയാലിന് ആദരം

ജന്തർ മന്തറിലെ സമരത്തിൽ പള്ളിക്കരയിൽ നിന്നും പങ്കെടുത്ത് അറസ്റ്റ് വരിച്ച കെ. മഹേഷ് പനയാലിനെ യോഗത്തിൽ വെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ ഷാൾ അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ സംസാരിച്ചവർ മുൻ എം.എൽ.എമാരായ. കെ. കുഞ്ഞിരാമൻ, കെ.വി. കുഞ്ഞിരാമൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.ഇ.എ. ബക്കർ, കെപിസിസി സെക്രട്ടറി ഹക്കീം കുന്നിൽ, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, സിപിഎം നേതാവ് കെ. മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. റസിയ, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ് കുന്നിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശാന്ത, പിഡിപി നേതാവ് യൂനുസ് തളങ്കര, സിദ്ദീഖ് പള്ളിപ്പുഴ, പി.കെ. അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, എം.പി.എം. ഷാഫി, ഇബ്രാഹിം പള്ളിപ്പുഴ, മനാഫ് നുള്ളിപ്പടി, കെ.കെ. അബ്ബാസ്, അന്തായി ഹാജി കുന്നിൽ, പി.കെ.സി. അബ്ദുൽ റഹ്‌മാൻ, ഗഫൂർ ഷാഫി, റസാഖ് മഠത്തിൽ, ഹക്കീം ബേക്കൽ, എം.സി. ഹനീഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഈ രാഷ്ട്രീയ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Kasaragod MP Rajmohan Unnithan inaugurated a solidarity march and public meeting at Bekal Junction, organized by the Gold Hill Haddad Club in support of the ongoing Jantar Mantar protests demanding the resignation of Gyanesh Kumar. 

#KasargodVartha #JantarMantarProtest #RajmohanUnnithan #KasaragodNews #Bekal #GoldHillHaddadClub #KeralaPolitics #AparnaNews

Post a Comment