● ജില്ലാ സോഷ്യൽ പോലീസിങ് വിഭാഗത്തിൻ്റെയും കാസർകോട് നഗരസഭയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
● നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എൻആർ വിദ്യശ്രീ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു
കാസർകോട്: (MyKasargodVartha) ജില്ലാ സോഷ്യൽ പോലീസിങ് വിഭാഗത്തിൻ്റെയും കാസർകോട് നഗരസഭയുടെയും സഹകരണത്തോടെ കാസർകോട് ഗവ. യുപി സ്കൂളിൽ നടപ്പാക്കിയ ചൈൽഡ് ആൻഡ് പോലീസ് പദ്ധതിയായ 'ഇതളിൻ്റെ' ഭാഗമായി കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എൻആർ വിദ്യശ്രീ യൂണിഫോം വിതരണത്തിൻ്റെ പ്രകാശനവും ഉദ്ഘാടനവും നിർവഹിച്ചു.
ചടങ്ങിൽ പങ്കെടുത്തവർ
പിടിഎ പ്രസിഡൻ്റ് കെസി ലൈജുമോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ള മുഖ്യാതിഥിയായി പങ്കെടുത്തു. എസ്എംസി ചെയർമാൻ റാഷിദ് പൂരണം, എംപിടിഎ പ്രസിഡൻ്റ് അശ്വിത ഗോകുൽ, ഇതൾ കോർ കമ്മിറ്റി അംഗം നിർമൽകുമാർ കാടകം, വനിതാ സിപിഒ രാജലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഭാരതി സ്വാഗതവും ഇതൾ കോർഡിനേറ്റർ സർവമംഗള റാവു നന്ദിയും പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The "Ithal" uniform distribution, part of a Child and Police project jointly implemented by the District Social Policing Wing and Kasaragod Municipality, was held at Kasaragod Govt. UP School, inaugurated by Municipal Standing Committee Chairperson NR Vidyashree.
#KasargodVartha #IthalProject #KasaragodNews #SocialPolicing #KeralaPolice #SchoolNews #MalayalamNews #AparnaNews
