● കുമ്പള സബ് ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന ജിവിഎച്ച്എസ്എസ് മൊഗ്രാൽ ടീമിന് ജഴ്സി സമ്മാനിച്ചു ● സ്കൂൾ പ്രധാനാധ്യാപികയ്ക്ക് ക്ലബ് ജനറൽ സെക്രട്ടറി ജഴ്സി കൈമാറി
മൊഗ്രാൽ: (MyKasargodVartha) കുമ്പള സബ് ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സബ് ജൂനിയർ ഫുട്ബോൾ ടീമിനുള്ള ജഴ്സി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൊഗ്രാൽ സ്പോൺസർ ചെയ്ത് നൽകി. കായിക മേഖലയിലെ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ക്ലബിൻ്റെ ഈ മാതൃകാപരമായ ഇടപെടൽ.
ജഴ്സി വിതരണം
ഗ്രീൻ സ്റ്റാർ മൊഗ്രാൽ ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി സ്കൂൾ പ്രധാനാധ്യാപിക ഷൈജി ടീച്ചറിന് നൽകി ജഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സന്തോഷ് ട്രോഫി താരം ദിൽഷാദ് എംഎൽ, എംഎസ്സി താരം എച്ച്എ ഖാലിദ്, മൊഗ്രാൽ സ്കൂൾ കായിക അധ്യാപകൻ ലിജേഷ്, തസ്‌നി ടീച്ചർ, പിടിഎ പ്രസിഡൻ്റ് ലത്തീഫ് കൊപ്പളം, ഗ്രീൻ സ്റ്റാർ മൊഗ്രാൽ ട്രഷറർ മുജീബ് പേരാൽ, ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കോട്ട, അബ്ദുല്ല ഗ്രീൻപീസ്, ജംഷീദ് മൊഗ്രാൽ, നവാസ് ഖത്തർ, ജബ്ബാർ വിപി മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Green Star Club provided jerseys to GVHSS Mogral sub-junior football team for the Kumbla sub-district tournament.
#KasargodVartha #Mogral #GVHSSMogral #FootballTeam #GreenStarClub #SportsNews #AnjuNews
.webp)