● നീലേശ്വരത്ത് നടന്ന ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡൻ്റ് ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു ● യൂണിയൻ്റെ പുതിയ ജില്ലാ പ്രസിഡൻ്റായി ശാലിനി തങ്കരാജനെയും സെക്രട്ടറിയായി എം ലക്ഷ്മിയെയും തിരഞ്ഞെടുത്തു
നീലേശ്വരം: (MyKasargodVartha) ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കണമെന്നും തൊഴിലും കൂലിയും സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നും കാസർകോട് ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ പദ്ധതികൾ കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യമുയർത്തി. നീലേശ്വരം എൻജി കമ്മത്ത് സ്മാരക ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡൻ്റ് ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.
പ്രമേയങ്ങളും റിപ്പോർട്ടും
ശാലിനി തങ്കരാജൻ അധ്യക്ഷത വഹിച്ചു. എം ലക്ഷ്മി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം പ്രിയ തിമിരിയും അനുശോചന പ്രമേയം അനിത കാരിമൂലയും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ സുശീല സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം ലക്ഷ്മി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി ഓമന, എം നാരായണി, അനിത മടിക്കൈ, സിഐടിയു വൈസ് പ്രസിഡൻ്റ് കെ ഉണ്ണി നായർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
യൂണിയൻ്റെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ശാലിനി തങ്കരാജനെയും സെക്രട്ടറിയായി എം ലക്ഷ്മിയെയും ട്രഷററായി സൗമ്യ മാവുങ്കാലിനെയും തിരഞ്ഞെടുത്തു. അനിത ഗോപി, പ്രിയ തിമിരി എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി പി അനിത, ഷൈമ കയ്യൂർ എന്നിവരെയും തിരഞ്ഞെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kasaragod Khadi Workers Union (CITU) District Conference at Nileshwaram demanded the modernization and protection of the Khadi industry, safeguarding jobs and wages, and updating social security schemes, while electing Shalini Thankarajan as President and M. Lakshmi as Secretary.
#KasargodVartha #CITU #Nileshwaram #Kasaragod #KhadiWorkersUnion #KeralaWorkers #LaborUnion #MalayalamNews #AparnaNews

