● മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ കാസർകോട്ട് നടക്കും ● മുൻ മന്ത്രി സി ടി അഹ്‌മദലി സമ്മേളനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു ● യുവതയെ ശാക്തീകരിക്കുന്നതിനായി വിപുലമായ പദ്ധതികളും ക്യാമ്പയിനുകളും ആവിഷ്കരിക്കും
കാസർകോട്: (MyKasargodVartha) 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനം 2026 സെപ്റ്റംബർ 23 മുതൽ 25 വരെ കാസർകോട്ട് നടക്കും. കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹ്‌മദലി സമ്മേളനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിറാസിഫ് സ്വാഗതം പറഞ്ഞു.
പദ്ധതികളും ക്യാമ്പയിനുകളും
പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുന്നതിനും, ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരുടെ കഴിവുകളും സേവനങ്ങളും രാഷ്ട്രത്തിനും സമൂഹത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ സമ്മേളനത്തിൻ്റെ ഭാഗമായി ആവിഷ്കരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ വേദികളിലായി പ്രൊഫഷണൽ മീറ്റ്, ജെൻസി മീറ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ, ജനപ്രതിനിധി സംഗമം എന്നിവ സംഘടിപ്പിക്കും. ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, കാസർകോടിൻ്റെ ടൂറിസം സാധ്യതകൾ, യുവസംരംഭക പ്രമോഷൻ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകളും സിമ്പോസിയങ്ങളും സെമിനാറുകളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രമുഖരുടെ സാന്നിധ്യം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മാഈൽ വയനാട് പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്‌മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന്, ജില്ലാ ട്രഷറർ പി എം മുനീർ ഹാജി, അഷ്റഫ് എടനീർ, സംസ്ഥാന സമിതി അംഗം എം സി ഖമറുദ്ദീൻ, പാരിഷ ടീച്ചർ മാട്ടൂൽ, എ എം കടവത്ത്, എസ് എ എം ബഷീർ, അബ്ദുല്ല കുഞ്ഞി ചെർക്കള, സയ്യിദ് സൈഫുല്ല തങ്ങൾ, എം പി ഷാഫി ഹാജി, ആദം കുഞ്ഞി തളങ്കര, ലുഖ്മാൻ തളങ്കര, ഹനീഫ് ടി ആർ, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സൈഫുദ്ദീൻ തങ്ങൾ, അൻസാഫ് കുന്നിൽ, ശരീഫ് കൊടവഞ്ചി, ഷാഹിന സലീം, അഹ്‌മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ബീഫാത്വിമ ഇബ്രാഹിം, എം പി ഷാനവാസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Muslim Youth League Kasaragod district conference, themed 'Youth's Correction for the Age of Injustice,' is scheduled to be held from September 23 to 25, 2026.
#KasargodVartha #Kasaragod #MuslimYouthLeague #YouthLeagueConference #KeralaPolitics #IUML #AparnaNews

