● ഉദുമ മണ്ഡലത്തിലെ ജനപ്രതിനിധികളെയും ജീവകാരുണ്യ പ്രവർത്തകരെയും ആദരിച്ചു. ● ദുബൈ കെഎംസിസിയുടെ സേവനങ്ങൾ സമാനതകളില്ലാത്തതെന്ന് പാണക്കാട് തങ്ങൾ.
ഉദുമ: (MyKasargodVartha) ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബൈ ഉദുമ മണ്ഡലം കെഎംസിസി കാസർകോട് സി എച്ച് സെന്ററിന് നൽകുന്ന ഡയാലിസിസ് മെഷീനുകൾ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞു.
മണ്ഡലത്തിൽ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സാരഥികളെയും സാമൂഹ്യ സേവന ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യങ്ങളായ സ്പീഡ് വേ അബ്ദുല്ല കുഞ്ഞി ഹാജി, ഷാഫി നാലപ്പാട്, പി ടി എച്ച് ജില്ലാ കോഡിനേറ്റർ ജലീൽ കോയ, ഷാഫി ചാപ്പ, സലാം പി വി, ഖലീൽ കൂളിക്കുന്ന് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ, ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര, സി എച്ച് സെന്റർ ചെയർമാൻ ലത്തീഫ് ഉപ്പള, കരീം സിറ്റി ഗോൾഡ്, മാഹിൻ കേളോട്ട് തുടങ്ങിയവർ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.
വിവിധ തദ്ദേശ ഭരണ സാരഥികളായ ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, കാസർകോട് മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർമാൻ കെ എം ഹനീഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെർക്കള, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി ബി ഷഫീഖ്, സുകുമാരി ശ്രീധരൻ, ജസ്ന മനാഫ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ കുന്നിൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻവർ കോളിയടുക്കം എന്നിവർ പങ്കെടുത്തു.
ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി അഡ്വ ഇബ്രാഹീം ഖലീൽ, കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി ആർ ഹനീഫ്, കെ പി അബ്ബാസ് കളനാട്, റഷീദ് ഹാജി കല്ലിങ്കാൽ, ഖത്തർ കെഎംസിസി നേതാവ് സാദിഖ് പാക്യാര, ഹമീദ് മാങ്ങാട്, സോളാർ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ലകുഞ്ഞി കീഴൂർ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാജി അബ്ദുല്ല ഹുസൈൻ, സിദ്ദീഖ് പള്ളിപ്പുഴ, അബ്ദുൽ ഖാദർ കളനാട്, കെ ബി എം ഷരീഫ്, ടി ഡി കബീർ, എം എച്ച് മുഹമ്മദ് കുഞ്ഞി, സി എച്ച് അഷ്റഫ് ഹാജി, സി എച്ച് അബ്ദുല്ല പരപ്പ, ഹൈദരലി പടുപ്പ്, ഷാഫി ഹാജി കട്ടക്കാൽ, സാദിഖ് കോട്ടക്കുന്ന്, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഹൂഫ് ബാവിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ, നൗഷാദ് മിഹ്റാജ്, എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് ഷബീബ് പള്ളങ്കോട് തുടങ്ങിയവർ സംസാരിച്ചു. ഖലീൽ ഹുദവി പ്രാർത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക നന്ദി പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക. ഷെയർ ചെയ്യുക.
Article Summary In English: Munavvar Ali Thangal lauds Dubai KMCC Uduma committee's charity work.
Long-Tail Keywords: Kasaragod News, Uduma News, KMCC News, Kerala Politics News, Charity News, Muslim League News, Dubai KMCC News, Gulf News Malayalam.
#Kasaragod #KMCC #Uduma #MunavvarAliThangal #Charity #KeralaNews
