Join Whatsapp Group. Join now!

Felicitation | എംഎസ്എസ് കാസർകോട് യൂണിറ്റ് മുൻ പ്രസിഡന്റ് എൻ എ അബൂബക്കറിന് ആദരം, ജില്ലാ കമ്മിറ്റിക്ക് സ്വീകരണം നൽകി

എംഎസ്എസ് കാസർകോട് യൂണിറ്റ് മുൻ പ്രസിഡന്റ് എൻ എ അബൂബക്കറിനെ ആദരിച്ചു, പുതിയ ജില്ലാ കമ്മിറ്റിക്ക് സ്വീകരണം നൽകി

● ഖത്തർ ചാപ്റ്റർ ചെയർമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ● കാസർകോട് യൂണിറ്റ് പ്രസിഡന്റ് ജലീൽ മുഹമ്മദ് അധ്യക്ഷനായി. ● ജില്ലാ പ്രസിഡന്റ് പി.കെ.പി. ഇസ്മായിൽ ഹാജി ഷാൾ അണിയിച്ചു.


കാസർകോട്: (MyKasargodVartha) എംഎസ്എസ് കാസർകോട് യൂണിറ്റ് മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ എൻ.എ അബൂബക്കർ സാഹിബിന് എംഎസ്എസ് (മുസ്ലിം സർവീസ് സൊസൈറ്റി) കാസർകോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. കാസർകോട് യൂണിറ്റ് പ്രസിഡന്റ് ജലീൽ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ.പി ഇസ്മായിൽ ഹാജി ഷാൾ അണിയിച്ചു.

എംഎസ്എസ് ഖത്തർ ചാപ്റ്റർ ചെയർമാൻ എം.പി ഷാഫി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. 

MSS Kasaragod Unit Felicitates Former President N.A. Aboobacker, Welcomes District Committee

പുതിയ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ.പി ഇസ്മായിൽ ഹാജി, സെക്രട്ടറി കെ.ബീർ ചെർക്കളം, ട്രഷറർ അസൈനാർ ആമു, വൈസ് പ്രസിഡന്റുമാരായ ഹമീദ് ഹാജി, ഹനീഫ് പി.എം, സി.എച്ച്, ജോയിന്റ് സെക്രട്ടറിമാരായ നാസർ ചെമ്മനാട്, ഷാഫി എ. നെല്ലിക്കുന്ന്, ശരീഫ് കാപ്പിൽ, സി.എൽ ഹമീദ്, കെ.എം ഹനീഫ്, നൗഷാദ് ബായിക്കര, ഹുസൈനാർ തളങ്കര, യൂണിറ്റ് ജോയിന്റ് സെക്രട്ടറിമാരായ നാസർ എസ്.എം ലീൻ, ഫാറൂഖ് ആസ്മി, മുസ്തഫ ബി.ആർ.ക്യു, അബ്ബാസ് ബെഡിസൺ, ഹാരിസ് മുബാറക് എന്നിവർ പങ്കെടുത്തു. അബൂ മുബാറക് നന്ദി പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Summary: MSS Kasaragod Unit felicitated its former president and prominent citizen, N.A. Aboobacker, in a ceremony that also welcomed the newly formed district committee members.

Keywords: Kasaragod news, MSS news, Kerala community news, N.A. Aboobacker news, Kasaragod social news, MSS Kasaragod news, Kerala events news, Kasaragod district news

#MSSKasaragod #KasaragodNews #Felicitation #KeralaNews #NAAboobacker #CommunityEvent




Post a Comment