Join Whatsapp Group. Join now!

Sports | കാത്തിരിപ്പിന് വിരാമം, കേരളോത്സവത്തിൽ കാരംസ് ഉൾപ്പെടുത്തി

മൊഗ്രാൽ മാസ്റ്റർ കിങ് ക്ലബ്ബടക്കമുള്ള കായിക കൂട്ടായ്മകളുടെ ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 26-ന് മത്സരം നടക്കും.

● ദീർഘകാലത്തെ ആവശ്യത്തിന് ശേഷം കാരംസ് കേരളോത്സവത്തിന്റെ ഭാഗമായി. ● മൊഗ്രാൽ മാസ്റ്റർ കിങ് ക്ലബ്ബിന്റെ ശ്രമങ്ങൾ നിർണായകമായി. ● കാരംസ് മത്സരം സെപ്റ്റംബർ 26-ന് മൊഗ്രാൽ മാസ്റ്റർ കിങ് ക്ലബ്ബിൽ നടക്കും.


കുമ്പള: (MyKasargodVartha) ഏറെ നാളത്തെ ആവശ്യങ്ങൾക്കൊടുവിൽ ഈ വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സ്പോർട്സ് ഇനങ്ങളിൽ കാരംസിനെയും ഉൾപ്പെടുത്തി. മൊഗ്രാൽ മാസ്റ്റർ കിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉൾപ്പെടെയുള്ളവർ വർഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് അധികൃതരെ സമീപിച്ചുവരികയായിരുന്നു. 

ഇതേ തുടർന്നാണ് ഈ വർഷം മുതൽ സ്പോർട്സ് മത്സരങ്ങളിൽ കാരംസിനെയും ഉൾപ്പെടുത്തിയത്. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഈ തീരുമാനത്തെ മൊഗ്രാൽ മാസ്റ്റർ കിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വാഗതം ചെയ്തു.

Carrom Included in Keralotsavam, Ending a Long Wait

പഞ്ചായത്ത് തല കാരംസ് മത്സരം സെപ്റ്റംബർ 26ന് മൊഗ്രാൽ മാസ്റ്റർ കിങ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കും. കേരളോത്സവത്തോടനുബന്ധിച്ചുള്ള ഫുട്ബോൾ മത്സരങ്ങൾ സെപ്റ്റംബർ 21ന് രാവിലെ 9 മണി മുതൽ മൊഗ്രാൽ ജി.വി.എച്ച്.എസ് കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, കൂടാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കരുത്.

Article Summary: The Kumbla Gram Panchayat in Kasaragod has included carrom in this year's Keralotsavam, a move long requested by local sports clubs. The panchayat-level carrom competition will take place on September 26.

Keywords: Kerala News, Keralotsavam News, Kumbla Sports News, Kasaragod News, Carrom Sports News, Mogral News, Sports Inclusion News, Panchayat News

#Keralotsavam #Kumbla #Carrom #Kasaragod #SportsNews #Kerala




Post a Comment