● ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
● ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്നു.
● കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
● നാട്ടിലും പ്രവാസലോകത്തും നിറസാന്നിധ്യമായിരുന്നു.
ഉദുമ: (MyKasargodVartha) കളനാട് കൊമ്പംപാറ ദാറു റഹ്മയിലെ അബ്ദുല്‍ ഖാദര്‍ (68) നിര്യാതനായി. ഹൃദയാഘതത്തെ തുടർന്ന് ആഞ്ചിയോപ്ലാസ്റ്റിന് വിധേയനായനായിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. ഏറെകാലം ഗൾഫിലായിരുന്നു. ചേറ്റുക്കുണ്ട് സ്വദേശിയായ അബ്ദുൽ ഖാദർ വർഷങ്ങളായി കളനാട് വീട് വച്ച് താമസിച്ചുവരികയായിരുന്നു.
ചേറ്റുകുണ്ടിലെ പരേതരായ ബോംബെ മുഹമ്മദിന്റെയും സൈനബിൻ്റെയും മകനാണ്.
നാട്ടിലും പ്രവാസലോകത്തും നിറസാന്നിധ്യമായിരുന്ന അബ്ദുൽ ഖാദർ സൗഹൃദങ്ങൾ നിലനിർത്തുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ: ഖദീജ പാലക്കുന്ന്. മക്കള്‍: വസീം, വാസിഫ്, വാസില.
മരുമക്കൾ: നിയാസ് കളനാട്, നൂര്‍ജഹാന്‍, ഷാന,
സഹോദരങ്ങള്‍: ഹമീദ്, യൂസഫ്, അബ്ബാസ്, ഫാത്തിമ, റഹിയാന, പരേതയായ കുഞ്ഞാസിയ.
കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
Article Summary:Abdul Khader from Kalanad, a native of Chettukkundu, passed away at the age of 68. He was a long-time resident of the Gulf and a beloved personality who valued friendships.
Keywords:Kalanad news, Chettukkundu news, Abdul Khader news, Udupi news, Kerala news, obituary news, Kalanad death news, Abdul Khader Chettukkundu.
#AbdulKhader #Kalanad #Obituary #KeralaNews #Chettukkundu #RIP