● ഫാർമസിസ്റ്റുകൾക്ക് പുതുക്കിയ മിനിമം വേതനം നടപ്പാക്കണം.
● ക്ഷേമ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
● എസ്‌എസ്‌എൽസി, പ്ലസ് ടു എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
● ഡോ. ബി.എസ്. റാവു എൻഡോവ്‌മെൻ്റ് അവാർഡ് നാഗരത്നക്ക് നൽകി ആദരിച്ചു.
● തൊഴിൽ ക്ഷേമ പദ്ധതികളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നടന്നു.
കാസർകോട്: (MyKasargodVartha) മുനിസിപ്പൽ വനിതാ ഹാളിൽ വെച്ച് ഞായറാഴ്ച നടന്ന കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (KPPA) കാസർകോട് ജില്ലാ കൺവെൻഷൻ, ഫാർമസിസ്റ്റുകൾക്ക് പുതുക്കിയ മിനിമം വേതനം പ്രാബല്യത്തിൽ വരുത്തണമെന്നും ക്ഷേമ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെപിപിഎ ജില്ലാ പ്രസിഡൻ്റ് ഹരിഹരൻ എച്ച് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.സി. കൃഷ്ണവർമ്മരാജ സ്വാഗതം ആശംസിച്ചു. കെപിപിഎ സംസ്ഥാന പ്രസിഡണ്ട് കെ.വി. പങ്കജാക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ, SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കൾക്ക് മൊമെൻ്റോ നൽകി അനുമോദിച്ചു. ഫാർമസി രംഗത്ത് 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ഡോക്ടർ ബി.എസ്. റാവു എൻഡോവ്മെൻ്റ് അവാർഡിന് അർഹയായ നാഗരത്നയെ പൊന്നാടയണിച്ച് ആദരിച്ചു.
കെപിപിഎ സംസ്ഥാന ട്രഷറർ സജിത്ത് കുമാർ ടി, കമ്മിറ്റി അംഗം വേണുഗോപാലൻ ഇ, ഏരിയാ സെക്രട്ടറി മംഗള കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകളിൽ ഐ.ടി. കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ വെൽഫെയർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം 'തൊഴിൽ ക്ഷേമ പദ്ധതിയും ആനുകൂല്യങ്ങളും' എന്ന വിഷയത്തെക്കുറിച്ചും, കെപിപിഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാജീവൻ 'ഫാർമസിസ്റ്റ് തൊഴിൽ മേഖലയും സംഘടനയും' എന്ന വിഷയത്തെക്കുറിച്ചും, മംഗളൂരു യേനപ്പോയ ഫാർമസി കോളജ് ആൻഡ് റിസർച്ച് സെന്ററിലെ അസി. പ്രൊഫ. എം.പി. മുഹമ്മദ് അമീൻ 'ഫാർമസിസ്റ്റുകൾക്ക് തൊഴിൽ മേഖലയിലുള്ള പ്രാധാന്യം' എന്ന വിഷയത്തിലും ക്ലാസുകൾ കൈകാര്യം ചെയ്തു. കെപിപിഎ ജില്ലാ ട്രഷറർ പ്രിയംവദ പി നന്ദി രേഖപ്പെടുത്തി.
വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നൽകുന്നതുപോലെ, നിരവധി പ്രതിസന്ധികൾ നേരിടുന്ന ഫാർമസിസ്റ്റ് തൊഴിലാളികൾക്ക് ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഫാർമസിസ്റ്റ് മേഖലയിലും മറ്റ് തൊഴിലിടങ്ങളിലും ചികിത്സാ സഹായമായി നാമമാത്രമായ തുകയാണ് നിലവിൽ നൽകിവരുന്നത്, ഇത് വർദ്ധിപ്പിച്ച് പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധനവ് തടയുക, സർക്കാർ ആശുപത്രികളിൽ കാൻസർ പോലുള്ള മാരക രോഗങ്ങളുടെ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
Article Summary: The KPPA Kasaragod District Convention urged the government to implement revised minimum wages and increase welfare benefits for pharmacists, also advocating for new insurance schemes and control over life-saving drug prices.
Keywords: Kerala private pharmacist association news, Kasaragod news, pharmacist minimum wage news, pharmacist welfare benefits news, KPPA convention Kerala, pharmacy sector demands news, medical insurance pharmacists news, drug price control news.