● കാസർകോട് പള്ളം സ്വദേശിനികളായ മെഹ്റുന്നിസയും റബീഹയും വേദിയിൽ
● ആസ്‌ക് തളങ്കരയാണ് താരങ്ങളെ അനുമോദിച്ചത്.
● വിവിധ പരീക്ഷാ വിജയികളെയും ഹാഫിസ് ബിരുദം നേടിയവരെയും ആദരിച്ചു.
● കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാസർകോട്: (MyKasargodVartha) ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സുവർണ്ണ നേട്ടം കൈവരിച്ച കാസർകോട് പള്ളം സ്വദേശിനികളായ ആയിഷത്ത് മെഹ്റുന്നിസ, റബീഹാ ഫാത്തിമ എന്നിവരെ ആസ്‌ക് തളങ്കര ആദരിച്ചു. കാസർകോടിന് അഭിമാനമായ ഈ താരങ്ങളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സമ്മാനദാന ചടങ്ങ് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചു.
സോഫ്റ്റ് ബേസ്ബോൾ താരങ്ങളെ കൂടാതെ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഹിഫ്‌ദുല്‍ ഖുര്‍ആൻ പൂർത്തിയാക്കി ഹാഫിസ് ബിരുദം കരസ്ഥമാക്കിയവരെയും ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു.
ആസ്‌ക് പ്രസിഡന്റ് ഇ.എം. റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങ്, കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, ഫൈസൽ പ്രിൻസ്, അതിഖ് റഹ്‍മാൻ, ഹംസ കറാമ, സബൂർ സിറ്റി, നൗഷാദ് ബാങ്കോട്, അമീൻ മാസ്റ്റർ, നിസാർ എറണാകുളം, സമീൽ ദുബൈ, ബഷീർ വെസ്റ്റ്, അസ്ലം ദുബൈ, നിയാസ്, ഇർഫാൻ, ഇസ്മായിൽ തെരുവത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആസ്‌ക് ജനറൽ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും സെക്രട്ടറി സലീം ഇൻഫോ നന്ദിയും പറഞ്ഞു.
Article Summary: ASK Thalangara honored Aisha Mehrunnisa and Rabiha Fathima from Kasaragod for their gold medal win in the Asian Soft Baseball Championship.
Keywords: Kasaragod sports news, Asian Soft Baseball Championship, Aisha Mehrunnisa news, Rabiha Fathima baseball, ASK Thalangara felicitation, Kerala sports achievement, Kasaragod girls baseball, Community honor event