● മൂന്ന് കിലോമീറ്റർ ദൂരത്താണ് നിലവിൽ റേഷൻ കട.
● എട്ടാം മൈൽ - മല്ലം റോഡ് നന്നാക്കണം.
● മൻസൂർ മല്ലത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
● സുബൈർ മുഗാരിതോട്ടം പുതിയ പ്രസിഡന്റായി.
മുളിയാർ: (MyKasargodVartha) മല്ലം നിവാസികളുടെ ദീർഘകാല ആവശ്യമായ റേഷൻകട യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മല്ലം ശാഖാ കൺവെൻഷൻ ശക്തമായി ആവശ്യപ്പെട്ടു. നിലവിൽ മൂന്ന് കിലോമീറ്ററോളം ദൂരെയുള്ള റേഷൻകടയെ ആശ്രയിച്ച് കഴിയുന്ന മുന്നൂറിലധികം റേഷൻകാർഡ് ഉടമകൾക്ക് പുതിയ റേഷൻകട ഏറെ ആശ്വാസകരമാകും.
എട്ടാം മൈൽ - മല്ലം - ബീട്ടിയടുക്ക റോഡിലെ അപകടാവസ്ഥയിലായ മണ്ണിടിച്ചിൽ ഭാഗത്ത് എത്രയും പെട്ടെന്ന് കോൺക്രീറ്റ് ഭിത്തി സ്ഥാപിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സുബൈർ മുഗാരി തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ, അഫ്സൽ മല്ലം സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നേതൃത്വം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞി മല്ലം, കെഎംസിസി ഭാരവാഹികളായ എം.കെ. കബീർ, ഉനൈസ് മല്ലം, ബഷീർ തോട്ടം, സാബിർ മല്ലം, അസീസ് കൊളച്ചപ്പ്, മൊയ്തു കുമ്പളത്തോട്ടി എന്നിവർ പ്രസംഗിച്ചു.
ശാമിൽ, അബ്ദുൽ വലീദ്, സഫ്വാൻ, ഹിഫാസ്, സൽമാൻ കൈഫ്, അഹമ്മദ് സംഹാൻ, അബ്ദുൽ തൻവീർ, എം. മുഹമ്മദ് കുഞ്ഞി, അബ്ദുൽ സമീർ എന്നിവരും കൺവെൻഷനിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ:
● പ്രസിഡണ്ട്: സുബൈർ മുഗാരിതോട്ടം
● വൈസ് പ്രസിഡണ്ടുമാർ: അബ്ദു മല്ലം, അസ്മി കുഞ്ഞി മല്ലം
● ജനറൽ സെക്രട്ടറി: അഫ്സൽ മല്ലം
● സെക്രട്ടറിമാർ: എം.കെ. ആദിൽ, അഫ്രീദ് മല്ലം
● ട്രഷറർ: അർഷാദ് പാറ
Article Summary: Muslim Youth League's Mallam branch demands a new ration shop to ease distribution for over 300 cardholders and calls for immediate repair of dangerous road sections.
Keywords: Mallam ration shop news, Muliyar Youth League news, ration distribution Kerala news, road safety Kerala news, Muslim Youth League convention, Kasaragod local news, ration card holders Kerala, community demands Kerala
#RationShop #Mallam #YouthLeague #KeralaNews #LocalDevelopment #RoadSafety