● കാസർകോട് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ജമാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
● 'ഡോക്ടേഴ്സ് ഗ്രാമം' എന്നുതന്നെ മൊഗ്രാലിനെ വിശേഷിപ്പിച്ചു
● ദേശീയവേദി സംഘടിപ്പിച്ച ചടങ്ങിൽ മറ്റു വിദ്യാർത്ഥികളും ആദരിക്കപ്പെട്ടു
● സാമൂഹിക പ്രവർത്തകർ, അധ്യാപകർ, ജനപ്രതിനിധികൾ പങ്കെടുത്തു
മൊഗ്രാൽ: (MyKasargodVartha) ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് ആരോഗ്യമേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് കാസർകോട് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ: ജമാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. മൊഗ്രാൽ ഗ്രാമത്തിൽ നിന്ന് ആരോഗ്യരംഗത്തേക്ക് കടന്നുവന്ന നാല് യുവ ഡോക്ടർമാർക്ക് മൊഗ്രാൽ ദേശീയവേദി നൽകിയ സ്വീകരണ-അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇശൽ ഗ്രാമം’ എന്നറിയപ്പെട്ടിരുന്ന മൊഗ്രാൽ പതിയെ ‘ഡോക്ടേഴ്സ് ഗ്രാമ’മായി മാറുന്നത് ഈ നാടിന്റെ വിദ്യാഭ്യാസപരമായ വളർച്ചയുടെ സൂചനയാണ്. ഇത് ഒരു നല്ല കാര്യമാണ്. യുവതീയുവാക്കൾ മറ്റ് പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കാനും മുന്നോട്ട് വരണം എന്നും ഡോ. ജമാൽ അഹമ്മദ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദേശീയവേദി പ്രസിഡന്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ: അബ്ദുൽ സത്താർ മുഖ്യാതിഥിയായിരുന്നു.
പുതുതായി ആരോഗ്യരംഗത്തേക്ക് പ്രവേശിച്ച ഡോ: ഫൈറൂസ് ഹസീന എം.കെ (എംബിബിഎസ്), ഡോ: ഫാത്തിമത്ത് സിയാന എ.എം (എംബിബിഎസ്), ഡോ: ആമിന റുഷാഫിദ കെ.എ (ബിഡിഎസ്), ഡോ: ഫാത്തിമ ആദില (ബിഡിഎസ്) എന്നിവരെയും, നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി മെറിറ്റടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റ് നേടിയ ഇഷാ ഷാജഹാൻ, ആയിഷ അഷ്റഫ് എന്നീ വിദ്യാർത്ഥികളെയും മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.
ഡോ: ജമാൽ അഹമ്മദ്, ഡോ: അബ്ദുൽ സത്താർ, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ, മുൻ പഞ്ചായത്ത് അംഗം ടിഎം ഷുഹൈബ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പെർവാഡ് എന്നിവർ ദേശീയവേദിയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു.
തുടർന്ന് യുവ ഡോക്ടർമാർ തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.
എം എ അബ്ദുൽ റഹ്‌മാൻ സുർത്തിമുല്ല, സെഡ്.എ മൊഗ്രാൽ, അധ്യാപകരായ ശിഹാബ്, അബ്ദുൽ ഖാദർ, മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എൻ മുഹമ്മദലി, കെ.എ അബ്ദുൽ റഹ്‌മാൻ, എ.കെ ഇബ്രാഹിം കാലു ഭായ്, എ.എം സിദ്ധീഖ് റഹ്‌മാൻ, ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ, എംജി അബ്ദുൽ റഹ്‌മാൻ, ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവർ ആശംസകൾ നേർന്നു.
കാദർ മൊഗ്രാൽ, എം എ അബൂബക്കർ സിദ്ദീഖ്, റിയാസ് കരീം, എച്ച് എം കരീം, ശരീഫ് ദീനാർ, എം എസ് മുഹമ്മദ് കുഞ്ഞി, വിജയകുമാർ, ടി കെ ജാഫർ, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, കെ മുഹമ്മദ് കുഞ്ഞി നാങ്കി, ടിഎ ജലാൽ, ബികെ അൻവർ കൊപ്പളം, മുർഷിദ് കെ വി, വിശ്വനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി നന്ദി പ്രകാശിപ്പിച്ചു.
Mogral National Forum honored four young doctors from the village and felicitated two students who secured medical seats through NEET. Dr. Jamal Ahmed highlighted the increasing challenges of lifestyle diseases and acknowledged Mogral's educational growth into a 'Doctors Village'.
Keywords: Mogral News, Kasaragod News, Young Doctors Felicitated, National Forum Honor, Healthcare Professionals Kerala, Medical Aspirants Success, Education in Mogral, Lifestyle Diseases Challenge