Join Whatsapp Group. Join now!

Remembrance | ഹാഷിം തളങ്കരയുടെ വേർപാട്: ദുബൈയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഹാഷിം അബൂബക്കറിൻ്റെ അനുസ്മരണ യോഗം ദുബൈയിൽ നടന്നു.


● യു എ ഇ കെടിപിജെ യുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു.

● ഗഫാർ സഅദിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു; ശരീഫ് കോളിയാട് ഉദ്ഘാടനം ചെയ്തു.

● ഹാഷിം അബൂബക്കർ നല്ല കാര്യങ്ങൾ ചെയ്തെന്ന് ഹുസൈൻ പടിഞ്ഞാറ് അനുസ്മരിച്ചു.


ദുബൈ: (MyKasargodVartha) യു എ ഇ കെടിപിജെ യുടെ ആഭിമുഖ്യത്തിൽ ഹാഷിം അബൂബക്കർ (വെൽഫിറ്റ് ) അനുസ്മരണ യോഗം ദേര സബ്ഖയിലെ വേവ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്നു.

ഗഫാർ സഅദിയുടെ ഹൃദയസ്പർശിയായ പ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ശരീഫ് കോളിയാട് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ്‌ മുനീർ പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. 

Hashim Thalangara Remembrance Meeting Organized in Dubai

അഡ്വൈസറി അംഗം ഹുസൈൻ പടിഞ്ഞാറ് അനുസ്മരണ പ്രഭാഷണം നടത്തി. ഹാഷിം അബൂബക്കർ ചുരുങ്ങിയ ജീവിതകാലം കൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുപോയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അഹ്‌മദ്‌ എം എം, സലീം എം എച്ച്, ജാഫർ അബ്ദുല്ല, ഹൈദർ അലി, സഫ് വാൻ, മാമി, മുനീബ് ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

കെടിപിജെ സെക്രട്ടറി കല ബഷീർ സ്വാഗതവും ഫൈസൽ കോളിയാട് നന്ദിയും രേഖപ്പെടുത്തി. ഹാഷിം അബൂബക്കറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ അനുസ്മരണ യോഗം ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary In English: A remembrance meeting for Hashim Aboobacker (Wellfit) was organized by UAE KTPJ in Dubai. The event, which included prayers and speeches, commemorated his contributions.

Keywords in English: Dubai News, UAE News, Obituary News, Remembrance Meeting Dubai, KTPJ Dubai, Hashim Aboobacker, Community News Dubai, Memorial Service

#Dubai, #UAE, #Obituary, #Remembrance, #KTPJ, #Community



Post a Comment