Join Whatsapp Group. Join now!

School Reunion | രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ 1986-87 ബാച്ച് കുടുംബസംഗമവും അനുമോദനവും നടത്തി

അധ്യാപകരും പൂർവവിദ്യാർത്ഥികളും പങ്കെടുത്തു.

● വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ● അധ്യാപകരും പൂർവവിദ്യാർത്ഥികളും പങ്കെടുത്തു. ● കലാപരിപാടികൾ അരങ്ങേറി. ● പഴയ ഓർമ്മകൾ പങ്കുവെച്ചു.


രാവണീശ്വരം: (MyKasargodVartha) രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ 1986-87 എസ്.എസ്.സി ബാച്ചിൻ്റെ വാർഷിക കുടുംബസംഗമവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും 1986-87 ബാച്ചിലെ അധ്യാപകനുമായ കെ. കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.

1986-87 ബാച്ചിലെ കുട്ടികളുടെ മക്കളിൽ ഉന്നത വിജയം നേടിയ ഡോ. എൻ.കെ. കീർത്തന, അഞ്ജന പി. സുരേഷ്, ടി.പി. ആർച്ച, എം.പി ദിയ, ബി. ഭവ്യ, ബി. അരുണിമ, ടി.പി. ആദികേശ്, ശ്രീരാജ് ശശിധരൻ, തേജ്മ പവിത്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Ravaneswaram school 1986-87 batch reunion and felicitation ceremony

എ. ഉണ്ണികൃഷ്ണൻ, കെ. സുരേഷ് കുമാർ, ടി. രാജൻ, ടി. ലോഹിദാക്ഷൻ, ടി.പി. പ്രമോദ്, രവീന്ദ്രൻ രാവണേശ്വരം, സി.വി. ഗംഗാധരൻ, എ.വി. പവിത്രൻ, കെ. ബാലകൃഷ്ണൻ (യു.എ.ഇ), ശോഭന പാണന്തോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കെ.വി. ഹൈമവതി സ്വാഗതവും ടി.വി. നിർമല നന്ദിയും പറഞ്ഞു. തുടർന്ന് 1986-87 ബാച്ചിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

The 1986-87 batch of Ravaneswaram Government Higher Secondary School held their annual family gathering and felicitation ceremony. Successful children of the batch members were honored, and cultural programs were organized.

Keywords: Ravaneswaram News, School Reunion, Felicitation Ceremony, Community Event, Educational News, Kerala School News, Alumni Meet, Cultural Programs

#SchoolReunion, #Ravaneswaram, #Felicitation, #CommunityEvent, #KeralaEducation, #AlumniMeet











Post a Comment