Join Whatsapp Group. Join now!

Obituary | പഴയകാല വ്യാപാരി മൊഗ്രാൽ നാങ്കിയിലെ ബി എൻ അബ്ദുല്ല നിര്യാതനായി

മൊഗ്രാലിലെ വ്യാപാരി ബി എൻ അബ്ദുല്ല (60) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.

● കുമ്പള ബസ് സ്റ്റാൻഡിൽ ദീർഘകാലം വ്യാപാരം നടത്തിയിരുന്നു. ● മുസ്ലിം ലീഗ് പ്രവർത്തകനും ദേശീയവേദി അംഗവുമായിരുന്നു. ● മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. ● മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


മൊഗ്രാൽ: (MyKasargodVartha) പൊളിച്ചുമാറ്റിയ കുമ്പള ബസ് സ്റ്റാൻഡിനകത്ത് രണ്ട് പതിറ്റാണ്ട് കാലം വ്യാപാരം നടത്തിയിരുന്ന മൊഗ്രാൽ വലിയ നാങ്കിയിലെ പരേതരായ മുഹമ്മദ് ഹാജി-മറിയം ഉമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകൻ ബിഎൻ ഹൗസിൽ ബിഎൻ അബ്ദുല്ല (60) നിര്യാതനായി.

സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, മൊഗ്രാൽ ദേശീയവേദി അംഗവുമായിരുന്നു. മൊഗ്രാൽ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: ആസ്യ ഉമ്മ കെ പി. മക്കൾ: ഡോ. ജെയ്സ് മുഹമ്മദ് കലന്തർ, ജാനിസ് അഹ്‌മദ്‌ അസീർ (എൻജിനീയർ) ഡോ: ജിയാൻ ഖദീജ, മറിയം ജന്നത്ത്, ജല ഫാത്തിമ. മരുമക്കൾ: ഡോ. ശാകിർ, ആഇശ, നൗശീദ. 

Former Trader BN Abdullah of Mogral Nanki Passes Away

സഹോദരങ്ങൾ: ബിഎൻ മുഹമ്മദലി (പ്രസിഡണ്ട് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി), ആഇശ, ബീഫാത്വിമ, ആസിയ ഉമ്മ, ഖദീജ, നഫീസ, സകീന. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Former trader BN Abdullah (60) of Mogral Nanki, who ran a business for two decades inside the demolished Kumbala bus stand, has passed away. He was an active Muslim League worker and member of Mogral National Forum, and also served as Vice President of Mogral Muhyuddin Juma Masjid Committee.

Keywords: Mogral Nanki Trader Passes Away News, BN Abdullah Obituary Mogral, Kumbala Bus Stand Trader Death, Muslim League Leader Mogral Death, Mogral National Forum Member Dies, Kasaragod Obituary News, Former Businessman Mogral Dies, Muhyuddin Juma Masjid VP Demise.

#Mogral, #Obituary, #Kerala, #Trader, #MuslimLeague, #Kasaragod



Post a Comment