Join Whatsapp Group. Join now!

Catering Meet | ഓൾ കേരള കാറ്ററിങ് അസോസിയേഷൻ കാസർകോട് മേഖല സമ്മേളനവും ഇഫ്താർ സംഗമവും നടത്തി

പുതിയ കാസർകോട് കാറ്ററിങ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

● മേഖലാ സമ്മേളനം നെല്ലിക്കുന്നിൽ നടന്നു. 

● ജില്ലാ പ്രസിഡണ്ട് രമേശൻ പി ഉദ്ഘാടനം ചെയ്തു. 

● പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

● ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. 

● കമലാസനൻ സൗപർണിക അധ്യക്ഷത വഹിച്ചു.

കാസർകോട്: (MyKasargodVartha) ഓൾ കേരള കാറ്ററിങ് അസോസിയേഷൻ കാസർകോട് മേഖല സമ്മേളനവും ഇഫ്താർ സംഗമവും നെല്ലിക്കുന്നിലെ ബെസ്റ്റ് കാറ്ററിങ്ങിൽ വെച്ച് നടന്നു. കമലാസനൻ സൗപർണികയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് രമേശൻ പി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.

ജില്ലാ രക്ഷാധികാരി പി എം മൂസ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മനോജ് മടിക്കൈ, ജില്ലാ ട്രഷറർ മാത്യു തോമസ്, അബൂബക്കർ ലൈഫ്, ആൽബിൻ മാലോം എന്നിവർ സംസാരിച്ചു.

All Kerala Catering Association Kasaragod Region Conference and Iftar Gathering Held

സമ്മേളനത്തിൽ വെച്ച് കാസർകോട് മേഖല കമ്മിറ്റി നിലവിൽ വന്നു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി കമലാസനൻ സൗപർണിക, വൈസ് പ്രസിഡന്റുമാരായി മോഹനൻ അമൃത, സിദ്ദീഖ് എസ് ബി, ജനറൽ സെക്രട്ടറിയായി സാദിക്ക് ബെസ്റ്റ്, സെക്രട്ടറിയായി ബഷീർത്തുരുത്തി, അഭിലാഷ് ഉഷാസ്, ട്രഷററായി സുധീർ രാജ് മാനസം എന്നിവരെ തിരഞ്ഞെടുത്തു.

The All Kerala Catering Association held its Kasaragod regional conference and Iftar gathering at Nellikunnu. The meeting, presided over by Kamalasanan Sauparnika and inaugurated by district president Remesan P, resulted in the election of a new regional committee.

Keywords: Kerala News, Entertainment News (8 Numbers, separated by coma): Kerala News, Kasaragod News, Catering Association News, Iftar Gathering News, Association Meet News, Committee Election News, Business News, Nellikunnu News

Post a Comment