Join Whatsapp Group. Join now!

Inauguration | കോളിയടുക്കം ലീഗ് ഹൗസ് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളെ ആദരിച്ചു.

● മുസ്ലിം ലീഗ് മുതിർന്ന നേതാവ് എം.എ. അഹമ്മദ് ഹാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

● ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ ഉൾപ്പെടെ നിരവധി നേതാക്കൾ പ്രസംഗിച്ചു.

● ആദിൽ അത്തു, ഇസ്മായിൽ തളങ്കര എന്നിവർ നയിച്ച സംഗീത സന്ധ്യ ഇശൽ നിലാവ് മാപ്പിളപ്പാട്ട് സംഗീതരാവ് നടന്നു.

കോളിയടുക്കം: (MyKasargodVartha) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാപിച്ച ലീഗ് ഹൗസ് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് 12-ാം വാർഡ് ജനറൽ സെക്രട്ടറി ടി.എ. ഹനീഫ് കോളിയടുക്കം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പി.എച്ച്. അബ്ദുല്ല അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.

Koliyadukkam League House Inaugurated by Panakkad Sayyid Mueen Ali Shihab Thangal

ട്രഷറർ സി.ടി. അഹമ്മദലി, മുസ്ലിം ലീഗ് മുതിർന്ന നേതാവ് എം.എ. അഹമ്മദ് ഹാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കെ.ഇ.എ. ബക്കർ, ഓൺഫോർ അബ്ദുൽ റഹിമാൻ, കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ കളനാട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ,  ടി.ഡി. കബീർ തെക്കിൽ, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, ജലീൽ കോയ, കെ.ബി.എം. ഷെരീഫ്, റഷീദ് ഹാജി സി.എൽ., ഉസൈനാർ തെക്കിൽ,  അൻവർ കോളിയടുക്കം, ഷംസുദ്ദീൻ കോളിയടുക്കം, അഹമ്മദ് അലി മൂടംബയൽ, ഹർഷാദ് കോളിയടുക്കം, ജാഫർ ഹീറോ, ഇർഷാദ് മലബാർ, ഇബ്രാഹിം കുന്നാറ, ജബ്ബാർ കോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു.


ആദിൽ അത്തു, ഇസ്മായിൽ തളങ്കര എന്നിവർ നയിച്ച സംഗീത സന്ധ്യ ഇശൽ നിലാവ് മാപ്പിളപ്പാട്ട് സംഗീതരാവ് നടന്നു. കോളിയടുക്കം ടൗണിൽ നിന്ന് ആരംഭിച്ച ബഹുജന റാലി സമ്മേളന നഗരിക്ക് ആവേശം പകർന്നു. മുഹമ്മദലി തിരുത്തി നന്ദി രേഖപ്പെടുത്തി.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Panakkad Sayyid Mueen Ali Shihab Thangal inaugurated the League House established by the Indian Union Muslim League Committee in Koliyadukkam.

Keywords: Koliyadukkam news, Muslim League news, inauguration news, political event news, Kerala news, Kasaragod news, Mueen Ali Shihab Thangal news, League House inauguration news

Post a Comment