Join Whatsapp Group. Join now!

Charity | നിർധന രോഗികൾക്ക് സാന്ത്വനമേകി കെഎംസിസിയുടെ ഷിഫാഹുറഹ്മ പദ്ധതി

നിർധന രോഗികൾക്ക് സാന്ത്വനമേകാൻ കെഎംസിസിയുടെ ഷിഫാഹുറഹ്മ പദ്ധതി

● അബുദബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ 'ഷിഫാഹുറഹ്മ' കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 ജനുവരി മാസത്തെ യോഗം ചേർന്നു.

 ● ജനുവരി മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 7 നിർധനരായ രോഗികൾക്ക് ചികിത്സാ തുക അനുവദിച്ചു നൽകി. 

 ●മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കാണ് ചികിത്സ സഹായം അനുവദിച്ചത്.

അബുദബി: (MyKasargodVartha) അബുദബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ 'ഷിഫാഹുറഹ്മ' കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 ജനുവരി മാസത്തെ യോഗം മദീന സായിദ് കമ്പള ഹൗസിൽ വെച്ചു ചേർന്നു. മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ ആറ് വർഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 7 നിർധനരായ രോഗികൾക്ക് ചികിത്സാ തുക അനുവദിച്ചു നൽകി. മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കാണ് ചികിത്സ സഹായം അനുവദിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത്. ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും.

KMCC's Shifahurrahma Scheme Provides Relief to Poor Patients

അബുദാബി മദീന സായിദ് കമ്പള ഹൗസിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ അഷ്‌റഫ് അലി ബസറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറർ ഉമ്പു ഹാജി പെർള ഉദ്ഘാടനം ചെയ്തു, റസാഖ് നൽക്ക, നിസാർ ഹൊസങ്കടി, ഫാറൂഖ് സീതാംഗോളി, അബ്ദുൽ ലത്തീഫ് ഇറോഡി, കരീം കണ്ണൂർ, ഇക്ബാൽ പള്ളം, ഹനീഫ് അംബികാന, തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും, മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

KMCC's Shifahurrahma project in Abu Dhabi offers medical financial aid to 7 needy patients from Muncheshwaram. The scheme is supported by local Muslim League leaders.

Keywords: KMCC news, Abu Dhabi news, Shifahurrahma project, health charity news, Kerala charity news, Indian charity news, Muncheshwaram, financial aid news

Post a Comment