Join Whatsapp Group. Join now!

Anniversary Celebration | അതിഞ്ഞാൽ കോയാപ്പള്ളി ജെ എസ് ബി തഹ്ഫീളുൽ ഖുർആൻ കോളേജ് 4-ാം വാർഷികവും സനദ് ദാന സമ്മേളനവും

കോയപ്പള്ളി ജെഎസ്ബി തഹ്ഫീസുൽ ഖുർആൻ കോളേജിൻ്റെ നാലാം വാർഷികവും സർട്ടിഫിക്കറ്റ് വിതരണവും 2025 ഏപ്രിൽ 12 മുതൽ 13 വരെ വിവിധ പരിപാടികളോടെ നടക്കും.

● ഫണ്ട് ഉദ്ഘാടനം ബഷീർ അജ്‌വ, കോയാപ്പള്ളി പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല ഹാജിക്ക് നൽകി നിർവഹിച്ചു.

● ബ്രോഷർ പ്രകാശനം അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല ഹാജി നിർവഹിച്ചു


കാഞ്ഞങ്ങാട്: (MyKasargodVartha) അതിഞ്ഞാൽ കോയാപ്പള്ളി ജെ.എസ്.ബി. തഹ്ഫീളുൽ ഖുർആൻ കോളേജിന്റെ നാലാം വാർഷികവും സനദ് ദാന സമ്മേളനവും 2025 ഏപ്രിൽ 12, 13 തീയതികളിൽ നടക്കും. പരിപാടികളുടെ ഫണ്ട് ഉദ്ഘാടനം ബഷീർ അജ്‌വ, കോയാപ്പള്ളി പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല ഹാജിക്ക് നൽകി നിർവഹിച്ചു. കോയാപ്പള്ളി ഇമാം അബ്ദുൾ കരീം മുസ്ല്യാർ, ജനറൽ സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന, സെക്രട്ടറി കരീം കെ., അബ്ദുൽ റഹ്മാൻ മുസ്ല്യാർ, ഷബീർ ഹസ്സൻ മാട്ടുമ്മൽ, മുഹമ്മദ് പി.ബി., ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.

അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല ഹാജി, കോയാപ്പള്ളി പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല ഹാജിക്ക് നൽകി ബ്രോഷർ പ്രകാശനം നിർവഹിച്ചു.

Fourth Anniversary and Certificate Distribution Ceremony of Athinjaal Koyappally JSB Tahfeezul Qur'an College

രണ്ടു ദിവസങ്ങളിലായി സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരി (ന:മ) നഗറിൽ വെച്ച് മഖ്ബറ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, ഖുർആൻ സിമ്പോസിയം & ഖുർആൻ ടാലൻ്റ് ഷോ, ഉലമാ കോൺഫറൻസ് - ഫിഖ്ഹ് സെമിനാർ, സാംസ്കാരിക സമ്മേളനം (മത സൗഹാർദ്ദ, മതേതര, ഭരണഘടന സംരക്ഷണ), പ്രഭാഷണം, ഉമറാ - മഹല്ല് സാരഥി സംഗമം, ജെ.എസ്.ബി. കുടുംബ സംഗമം, വെൽ വിഷർ മീറ്റ്, സാദാത്ത് സംഗമം, സമാപന ബിരുദദാന സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

The fourth anniversary and certificate distribution of JSB Tahfeezul Qur'an College will be celebrated on April 12-13, 2025, with a variety of programs, including Quran symposium and cultural events.

Koyappally News, Educational News, Kasargod News, Cultural Programs, Kerala Education News, JSB Tahfeezul Qur'an College, Islamic News, Kerala Anniversaries

Post a Comment