Join Whatsapp Group. Join now!

Logo Launch | യുഎഇ അമാസ്ക് ഫെസ്റ്റ് സീസൺ 5 ലോഗോ പ്രകാശനം ചെയ്തു

2025 ഫെബ്രുവരി 22, 23 തീയതികളിൽ ദുബൈ ഖിസൈസിലെ ബിൽവ സ്കൂളിൽ വെച്ച് നടക്കുന്ന യുഎഇ അമാസ്ക് ഫെസ്റ്റ് സീസൺ 5 ന്റെ ലോഗോ പ്രകാശനം ചെയ്തു.

● ദുബൈയിലെ ബിൽവ സ്കൂളിൽ 2025 ഫെബ്രുവരി 22, 23 തീയ്യതികളിൽ യുഎഇ അമാസ്ക് ഫെസ്റ്റ് നടക്കും ● പ്രമുഖ അഭിഭാഷകൻ അഡ്വ: ഇബ്രാഹിം ഖലീൽ ലോഗോ പ്രകാശനം നിർവഹിച്ചു. ● വിവിധ കലാപരിപാടികളും ഫുട്ബോൾ, ക്രിക്കറ്റ് പ്രീമിയർ ലീഗ് എന്നിവ സംഘടിപ്പിക്കും.


ദുബൈ: (MyKasargodVartha) 2025 ഫെബ്രുവരി 22, 23 തീയതികളിൽ ദുബൈ ഖിസൈസിലെ ബിൽവ സ്കൂളിൽ വെച്ച് നടക്കുന്ന യുഎഇ അമാസ്ക് ഫെസ്റ്റ് സീസൺ 5 ന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബൈയിലെ മുതിർന്ന അഭിഭാഷകനും മുസാബ് അലി അൽ നഖ്ബി അഡ്വക്കേറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും പൊതു പ്രവർത്തകനുമായ അഡ്വ: ഇബ്രാഹിം ഖലീൽ അരിമല ലോഗോ പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ യുഎഇ അമാസ്ക് ചെയർമാൻ ഷാഫി അബ്ദുല്ല, കൺവീനർ ഉനൈസ് ചൂരി, ക്ലബ് ഭാരവാഹികളായ ജലീൽ ഗോവ, സുഹൈൽ കോപ, അബുതാഹിർ, എ. ആർ റാഷിദ്‌ തുടങ്ങിയവർ പങ്കെടുത്തു.

UAE Amask Fest Season 5 Logo Unveiled

ഫുട്ബോൾ, ക്രിക്കറ്റ് പ്രീമിയർ ലീഗും കുടുംബ സംഗമവും കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികളും ഉൾപ്പെടെ വിപുലമായ രീതിയിൽ യുഎഇ അമാസ്ക് ഫെസ്റ്റ് സംഘടിപ്പിക്കും.

ഈ വാർത്ത ഷെയർ ചെയ്യാനും  അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

The logo of UAE Amask Fest Season 5 was unveiled in Dubai, and the event will take place on February 22 and 23 at Bilwa School with various activities.

Keywords: UAE News, Amask Fest, Dubai News, Amask Fest Season 5, Dubai Events, UAE Football, UAE Cricket

#UAEAmaskFest #DubaiEvents #AmaskFestSeason5 #UAEFootball #UAEActivities #DubaiFestival



Post a Comment