● കുമ്പള സിഎച്ച്സി ആരോഗ്യവകുപ്പ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്ന പ്രദേശങ്ങളായ മൊഗ്രാൽ നാങ്കി, ടിവിഎസ് റോഡ് എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നത്.
● സിഎച്ച്സി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അനേകം വീടുകൾ സന്ദർശിച്ച് രോഗപ്രതിരോധം സംബന്ധിച്ച വിവരങ്ങൾ വീട്ടുകാരോട് പങ്കുവെച്ചു.
മൊഗ്രാൽ: (MyKasargodVartha) പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം (സിഎച്ച്സി) അധികൃതരും മൊഗ്രാൽ ദേശീയവേദിയുടെ സഹകരണത്തോടെ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി.
കുമ്പള സിഎച്ച്സി ആരോഗ്യവകുപ്പ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്ന പ്രദേശങ്ങളായ മൊഗ്രാൽ നാങ്കി, ടിവിഎസ് റോഡ് എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നത്.
മൊഗ്രാൽ പ്രദേശങ്ങളിലെ മഞ്ഞപ്പിത്തം പിടിവിടാതെ വ്യാപിച്ചു വരികയോടെ, മൊഗ്രാൽ ദേശീയവേദി അതിന്റെ ഗുരുതരമായ സാഹചര്യത്തെ ആരോഗ്യവകുപ്പ് അധികാരികൾക്ക് വിവരിച്ചതോടെയാണ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
ഈ സഹചര്യത്തിൽ, കുമ്പള സിഎച്ച്സി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അനേകം വീടുകൾ സന്ദർശിച്ച് രോഗപ്രതിരോധം സംബന്ധിച്ച വിവരങ്ങൾ വീട്ടുകാരോട് പങ്കുവെച്ചു.
വീടുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നിർദേശിക്കുകയും, ഭക്ഷണംകഴിക്കുന്നതിന് മുമ്പും, മലമൂത്ര വിസർജ്ജനം നടത്തിയതിനുശേഷംവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്താൻ ആരോഗ്യ സംഘം വീട്ടുകാർക്ക് കർശന നിർദ്ദേശം നൽകി.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഈ രോഗം പകരുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം സൂക്ഷ്മത പുലർത്തേണ്ടതിന്റെ ആവശ്യകതയും വീട്ടുകാർക്ക് പറഞ്ഞു കൊടുത്തു. മഞ്ഞപ്പിത്തം പടരാതിരിക്കാൻ രോഗബാധിത പ്രദേശങ്ങളിലെയും പരിസരത്തെയും വീടുകളിലെ കിണറുകൾ ഉടൻ ക്ലോറിനൈസേഷൻ ചെയ്യുമെന്നും സംഘം അറിയിച്ചു.
ഈ ബോധവൽക്കരണ പ്രവർത്തനത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രമ്യ രവീന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ അഖിൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീലത എന്നിവരായിരുന്നു.
മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ, ജന: സെക്രട്ടറി എം.എ മൂസ, ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അബ്കൊ, എം.ജി.എ റഹ്മാൻ, സെക്രട്ടറി അഷ്റഫ് സാഹിബ്, ആശാവർക്കർ ഖൈറുന്നിസ എന്നിവരും സന്ദർശന സംഘത്തിന്റെ ഭാഗമായിരുന്നു.
ഫോട്ടോ:മൊഗ്രാലിൽ മഞ്ഞപ്പിത്ത വ്യാപന പ്രദേശങ്ങളിൽ കുമ്പള സിഎച്ച്സി ആരോഗ്യവകുപ്പ് അധികൃതരും, മൊഗ്രാൽ ദേശീയ വേദി ഭാരവാഹികളും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും ബോധവൽക്കരണവും.
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
In response to the jaundice outbreak, Kumbala Health Centre and Mogral National Forum organized an awareness campaign and distributed leaflets for prevention.
Long-Tail Keywords in English: Jaundice News, Kumbala Health News, Mogral News, Kerala Health News, Jaundice Prevention, Awareness Campaign News, Kerala Public Health, Mogral National Forum News