● ട്രീ ബോൺ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ● വിവാഹ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ മേഖലയിലെ
● പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
കാസർകോട്: (MyKasargodVartha) ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ് - ഖമറുന്നിസ ദമ്പതികളുടെ മകൾ നിദ ജമാലും ഹിദായത്ത് നഗർ ചെട്ടുംകുഴിയിലെ ബി എ അഹ്‌മദ് - സാഹിറ ബാനു ദമ്പതികളുടെ മകൻ മുഹമ്മദ് ഷാസിലും വിവാഹിതരായി. ട്രീ ബോൺ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അന്നടുക്കം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഷാഹുൽ ഹമീദ് ദാരിമി തങ്ങൾ നിക്കാഹിന് കാർമ്മികത്വം വഹിച്ചു.
വിവാഹ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എംകെഎ അശ്റഫ്, ഡി എം ഒ ഡോ. എ വി രാമദാസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ്, മുൻ പ്രസിഡന്റ് ഡോ. കെ എ റൗഫ്, ജില്ലാ പ്രസിഡന്റ് ഡോ. എ ടി മനോജ്, ഡോ. സന്തോഷ്, ഡോ. ഷിൻസി തുടങ്ങിയവർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.
നിദ ജമാൽ എംഎസ്‌സി മൈക്രോബയോളജിയിൽ ബിരുദം നേടിയ ശേഷം മംഗ്ളൂറു ദേർളക്കട്ടയിലെ മംഗ്ളൂറു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ലക്ചററായി ജോലി ചെയ്യുകയാണ്. വരൻ മുഹമ്മദ് ഷാസിൽ എംബിഎ ബിരുദധാരിയാണ്. അദ്ദേഹം കാനഡയിൽ ജോലി ചെയ്യുന്നു.
Keywords: Kasargod News, Kerala Marriage News, Wedding News Kasargod, Nida Jamal Wedding, Mohammed Shasil Marriage, Kasargod Events, General Hospital News, Kerala Social News
#KasargodNews #Wedding #NidaJamal #MohammedShasil #KeralaMarriage #KasargodEvents