Join Whatsapp Group. Join now!

Protest | മഹാരാജാസ് കോളജ് അക്രമം: എസ്എഫ്ഐക്കെതിരെ ഫ്രറ്റേണിറ്റി പ്രകടനം

കാസർകോട് പ്രസ്സ് ക്ലബ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. Maharajas College, SFI, Fraternity

കാസർകോട് പ്രസ്സ് ക്ലബ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. 

ജില്ലാ കമ്മിറ്റിയംഗം ഷിബിൻ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. 

കാസർകോട്: (MyKasargodVartha) എറണാകുളം മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകനായ ബാസിലിന് നേരെ എസ്എഫ്ഐ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. കാസർകോട് പ്രസ്സ് ക്ലബ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഷിബിൻ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. ഖദീജത്ത് ഫൈമ നന്ദിയും പറഞ്ഞു.

Maharajas College Attack: Fraternity Protest Against SFI

ജില്ലാ ജനറൽ സെക്രട്ടറി എൻ.എം. വാജിദ്, റാഷിദ് മുഹിയുദ്ദീൻ, ഫാത്തിമത്ത് ബിഷാറ, തഹാനി അബ്ദുൽ സലാം, ലുബൈന കുമ്പള, സഹദ്, ബിലാൽ, സാദിഖ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Keywords: Maharajas College, SFI, Fraternity Movement, Protest, Kasaragod, Violence, Basile, Kerala, Demonstration, Student Politics

#MaharajasCollege, #SFI, #FraternityMovement, #KasaragodProtest, #StudentPolitics, #KeralaNews

Post a Comment