Join Whatsapp Group. Join now!

Rescheduled | ബേവൂരി നാടകോത്സവം ഡിസംബർ 5 മുതൽ

ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ നടക്കും

 ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ നടക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും മാറ്റുകയായിരുന്നു.

K V Kunhiraman Ex MLA addresses Bevoori Drama Fest Meeting to postpone show

പ്രതികൂല കാലാവസ്ഥ  ചർച്ച ചെയ്യാൻ അടിയന്തിരമായി ചേർന്ന സംഘാടക സമിതി യോഗം

ഡിസംബർ 5 ന് വൈകീട്ട് 4 മണിക്ക് ടി കെ അഹമ്മദ്ഷാഫി നഗറിൽ നിന്നും ജ്യോതി പ്രയാണം ആരംഭിക്കും. തുടർന്ന് വൈകീട്ട് 6.30 ന് ബേവൂരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.

Keywords: Bevuri, drama festival, Kerala, India, KT Muhammed, theater, arts, culture, December, postponement

Post a Comment