Join Whatsapp Group. Join now!

Recognition | എസ് ഡി പി ഐ സംസ്ഥാന സെക്രടറി മൻജുഷ മാവിലാടത്തിന് സ്വീകരണം

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ജില്ലാ നേതാക്കളും പ്രവർത്തകരും ചേർന്ന് മൻജുഷ മാവിലാടത്തിന് സ്വീകരണം നൽകി. SDPI, Manjusha Maviladam, Kerala

കാസർകോട്: (MyKasargodVartha) സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മൻജുഷ മാവിലാടത്തിന് കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. 

കഴിഞ്ഞ 19, 20 തീയതികളിൽ കോഴിക്കോട് ചേർന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് 2024-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി.പി.എ ലത്തീഫ് (മലപ്പുറം) എസ്ഡിപിഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി.

Reception for SDPI State Secretary Manjusha Maviladam

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ജില്ലാ നേതാക്കളും പ്രവർത്തകരും ചേർന്ന് മൻജുഷ മാവിലാടത്തിന് സ്വീകരണം നൽകി. തുടർന്ന് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.

Reception for SDPI State Secretary Manjusha Maviladam

സംസ്ഥാന സെക്രട്ടറി മൻജുഷ മാവിലാടത്തിനു പുറമേ, ജില്ലാ ജനറൽ സെക്രട്ടറി എ.എച്ച്. മുനീർ, ജില്ലാ വൈസ് പ്രസിഡന്റ് ഖമറുൽ ഹസീന, ജില്ലാ ട്രഷറർ ആസിഫ് ടി.ഐ, ജില്ലാ സെക്രട്ടറി ഖാദർ അറഫ, മണ്ഡലം നേതാക്കളായ മൂസ ഈച്ചിലിങ്കാൽ, മുഹമ്മദ് മാവിലാടം, കബീർ ബ്ലാർക്കോട് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Reception for SDPI State Secretary Manjusha Maviladam

Keywords: SDPI, Manjusha Maviladam, Kerala politics, Kasaragod, state secretary, CP Latheef, SDPI state president, reception event, party leadership, Kerala news

#SDPI #KeralaPolitics #ManjushaMaviladam #Kasaragod #PoliticalLeadership #CPILeadership

Post a Comment