Join Whatsapp Group. Join now!

Annual Gathering | മുനമ്പം പള്ളി നേർച്ച 2025 ജനുവരിയിൽ

ജമാഅത് യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ (കണ്ണവംതങ്ങൾ) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.Munambam Mosque, Nercha

ചട്ടഞ്ചാൽ: (MyKasargodVartha) മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദിലെ പ്രസിദ്ധമായ വാർഷിക നേർച്ച 2025 ജനുവരി 16, 17, 18 തീയതികളിൽ നടക്കും. ജമാഅത് യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ (കണ്ണവംതങ്ങൾ) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Munambam Mosque Annual Nairch 2025

മൂന്ന് ദിവസത്തെ ആത്മീയ അനുഭവം

മൂന്ന് ദിവസം നീളുന്ന ഈ ആത്മീയ സംഗമത്തിൽ സ്വലാത്ത് ഹൽഖ, അസ്മാഉൽ ബദ്രിയ മജ്‌ലിസ്, മുഹിയ്യദ്ധീൻ റാത്തീബ് നേർച്ച, രിഫാഈ റാത്തീബ് നേർച്ച, പള്ളി നേർച്ച തുടങ്ങിയ പ്രധാന പരിപാടികൾക്ക് പുറമേ, ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം മജ്‌ലിസ്, മത പ്രഭാഷണം, ദിക്ർ ദുആ മജ്‌ലിസ്, ബദർ പാട്ട് മത്സരം, ബുർദ മത്സരം, ഖലീഫ മുട്ട്, ഉലമാ സമ്മേളനം, ഖബർ സിയാറത്ത് തുടങ്ങിയ നിരവധി പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ആത്മീയ സംഗമത്തിൽ പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

Keywords: Munambam Mosque, Nercha, spiritual gathering, Islamic events, Kerala, Swalath Halqah, Majeed, religious gathering, January 2025, Sadaath


#MunambamNercha, #IslamicGathering, #KeralaEvents, #SpiritualPrograms, #ReligiousEvent, #IslamicConference



Post a Comment