● പെരിയയിലെ 1996 ബാച്ച് പൂർവ്വവിദ്യാർത്ഥികൾ സംഘടിച്ചു
● ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിന് വേണ്ടി 75000 രൂപ സമാഹരിച്ചു
പെരിയ: (MyKasargodVartha) ഒരു ബൈക്ക് അപകടത്തിൽ സാരമായി പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിയ പ്രദേശത്തെ ക്ഊട്ടുകാരണ് വേണ്ടി ജി.എച്ച്.എസ്.എസ് പെരിയയിലെ 1996 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ വേർപിരിയാത്തിടം കൈകോർത്തു.
തങ്ങളുടെ പ്രിയ കൂട്ടുകാരനെ എത്രയും വേഗം സാധാരണജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി ഈ ധനസമാഹരണത്തിൽ പങ്കാളികളായി. വേർപിരിയാത്തിടം യുഎഇ കമ്മിറ്റിയും ഒത്തൊരുമിച്ച് ചേർന്നതോടെ മുക്കാല്‍ലക്ഷത്തിലധികം രൂപയാണ് പിരിഞ്ഞുകിട്ടിയത്.
പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, പെരിയ വില്ലേജ് മൂന്നാം വാർഡ് മെമ്പർ കൂടിയായ എ.കാര്‍ത്ത്യായനിയാണ് സഹായധനം കൈമാറിയത്. വേർപിരിയാത്തിടം സെക്രട്ടറി വിനീഷ് കുമാർ, പ്രസിഡന്റ് രതീഷ് മഠത്തിൽ, ട്രഷറർ പ്രസീത പാക്കം, വേർപിരിയാത്തിടം യുഎഇ മുൻ സെക്രട്ടറി സജീഷ് പെരിയ, വൈസ് പ്രസിഡന്റ് സതീശൻ ചെറക്കാപ്പാറ, ഗീത, മുകുന്ദൻ, ജഗദീശൻ, മഹേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
#Kerala #Periya #accident #fundraiser #community #support #friendship