Join Whatsapp Group. Join now!

Allegation | കളത്തൂർ വികസനം: ബിജെപി-സിപിഎം കൂട്ടുകെട്ട് പരാജയമെന്ന് കോൺഗ്രസ്

കളത്തൂർ ഏഴാം വാർഡിൽ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുന്നതിൽ ഭരണം കയ്യാളുന്നവർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. Kalathur, Congress, BJP, CPM

കുമ്പള: (MyKasargodVartha) ഗ്രാമപഞ്ചായത്തിലെ കളത്തൂർ ഏഴാം വാർഡിൽ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുന്നതിൽ ഭരണം കയ്യാളുന്നവർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭരിച്ച ബിജെപിയും സിപിഎമ്മും വികസനത്തിൽ കളത്തൂരിനെ അവഗണിച്ചുവെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി രൂപീകരണ യോഗത്തിൽ ആരോപിച്ചു.

Kalathur Congress Ward Committee Meetingകളത്തൂരിൽ ചേർന്ന കോൺഗ്രസ് വാർഡ് കമ്മിറ്റി രൂപീകരണ യോഗം.

കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ലക്ഷണപ്രഭു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡണ്ട് ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പൃഥ്വിരാജ് ഷെട്ടി, ചന്ദ്ര കാജൂർ, അലി കളത്തൂർ, പത്മനാഭ ബബ്രാണ, പോൾസ് ഡിസൂസ കളത്തൂർ, ജയ ജോടുകല്ല്, രാമൻ കിദൂർ എന്നിവർ സംബന്ധിച്ചു.

Kalathur Congress Ward Committee Meeting

കളത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയിലേക്ക് ശ്രീധർ റൈ പ്രസിഡന്റായും, നാരായണ കളത്തൂർ സെക്രട്ടറിയായും, ശിവരാമ ഷെട്ടി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

Keywords: Kalathur, Congress, BJP, CPM, Development, Infrastructure, Village Council, Criticism, Local Politics, Kumbala

#Kalyathur #Congress #Development #BJP #CPM #LocalPolitics


Post a Comment