കാഞ്ഞങ്ങാട്: (MyKasargodVartha) ഹൊസ്ദുർഗ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ്, ബ്ലഡ് ബാങ്ക് കാസർകോട് ഗവ. ജനറൽ ആശുപത്രി, പോൾ ബ്ലഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
ഹൊസ്ദുർഗ് എസ്ഐ സൈഫുദ്ദീൻ എം.ടി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും ഇത്തരം പരിപാടികൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും സബ് ഇൻസ്പെക്ടർ സെയിഫുദ്ദീൻ എം.ടി.പി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.പി മോഹനൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ്, ഹൊസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി,കെ രാഗേഷ്, ഹെഡ്മാസ്റ്റർ എം.പി രാജേഷ്, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, മദർ പി.ടി.എ പ്രസിഡണ്ട് നൗഷിബ, സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. ഏ.വി സുരേഷ് ബാബു സ്വാഗതവും എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സി.കെ അജിത്ത്കുമാർ നന്ദിയും പറഞ്ഞു.
Keywords: Blood Donation, Hosdurga, Community, NSS, Health Camp, Police, Blood Bank, Volunteer, Life-saving, School Event
#BloodDonation #CommunityService #NSS #Hosdurga #HealthCamp #Volunteer