കാസര്‍കോട്: (MyKasargodVartha) കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ കാസര്‍കോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ മുൻ അധ്യാപകനും പ്രശസ്ത വിവർത്തകനുമായ കെ.വി. കുമാരന് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒ.എസ്.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഷ്യന്‍മാര്‍ അനുമോദനം നല്‍കി.
ഒ.എസ്.എ പ്രസിഡണ്ട് എൻ.എ. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.വി. കുമാരന്റെ സാഹിത്യ സംഭാവനകൾ വാഴ്ത്തി. മലയാളം, കന്നട സാഹിത്യരംഗങ്ങളിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് കാസര്‍കോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ എന്നും, കെ.വി. കുമാരന്‍ മാഷിന് ലഭിച്ച ഈ അംഗീകാരം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
എ.എസ് മുഹമ്മദ് കുഞ്ഞി അനമോദന പ്രസംഗം നടത്തി. എല്ലാ അവാര്‍ഡുകളേക്കാളും എനിക്ക് പ്രിയപ്പെട്ടത് എന്റെ ശിഷ്യഗണങ്ങളുടെ സ്‌നേഹം മാത്രമാണെന്ന് കെ.വി കുമാരന്‍ മാഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എഴുത്തും, പുരസ്‌കാരങ്ങളും സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ, ഒ.എസ്.എ സെക്രട്ടറി ഷാഫി നെല്ലിക്കുന്ന് കെ.വി. കുമാരന്റെ ജലച്ചായ ചിത്രം സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍, സ്‌കൂള്‍ ഇന്‍ ചാര്‍ജ്ജ് ഉഷ ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് അബൂബക്കര്‍ തുരുത്തി, ജയലക്ഷ്‌മി, സ്റ്റാഫ് സെക്രട്ടറി അബ്‌ദുല്‍ റഹ്‌മാന്‍, സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും അബ്‌ദുല്‍ ശുക്കൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
Keywords: K.V. Kumaran, OSA, Literary Achievement, Kasargod, Malayalam, Kannada, Teacher, Award, Alumni, Contribution
#KVCumaran, #LiteraryAward, #OSA, #Education, #KeralaLiterature, #Recognition