Join Whatsapp Group. Join now!

Religious gathering | കേരള മുസ്‌ലിം ജമാഅത് തിരുനബി സ്നേഹ സംഗമങ്ങൾക്ക് മുള്ളേരിയയിൽ തുടക്കം; എല്ലാവരുടെയും വിശ്വാസ്യത നേടാൻ പ്രവാചകന് കഴിഞ്ഞു: രാജ്‌മോഹൻ ഉണ്ണിത്താൻ

മുള്ളേരിയ: (MyKasargodVartha) ആശയത്തിൽ എതിർപക്ഷത്ത് നിൽക്കുമ്പോഴും വിശ്വസ്തനായി കണ്ടു പ്രവാചകർ മുഹമ്മദ് നബി വേറിട്ട് നിർത്തുന്ന പ്രത്യേകതയെന്ന് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുള്ളേരിയയിൽ നടന്ന തിരുനബി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എതിരാളികൾ പോലും അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിച്ചിരുന്നത്ര വിശ്വാസ്യതയാണ് പ്രവാചകൻ നേടിയത്. കളവ് എന്ന് തോന്നുന്ന കാര്യം പോലും ഒഴിവാക്കാൻ പ്രവാചകർ ശ്രദ്ധ ചെലുത്തി. എല്ലാവരിലേക്കും സ്നേഹം പകരാനാണ് പ്രവാചകൻ ശ്രമിച്ചത്. കാരുണ്യ സ്പർശം എത്തേണ്ട ഇടങ്ങളിലെല്ലാം പ്രവാചകരുടെ കരുതൽ ഉണ്ടായി. ആധുനിക സമൂഹം മാതൃകയാക്കേണ്ട ഉത്തമ ദർശനങ്ങളാണ് പ്രവാചകൻ മുന്നോട്ടുവച്ചത് ഉണ്ണിത്താൻ പറഞ്ഞു.
  
Kerala Muslim Jamaat Begins Prophet Muhammad Love Conclave

ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനമാണിത്. സോൺ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തി. സയ്യിദ് ഹസൻ ഇമ്പിച്ചി തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ഹിമമി സഖാഫി പരപ്പ, ഇ. ആർ മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽനാസർ ആദൂർ, ജമാലുദ്ധീൻ സഖാഫി ആദൂർ, ശശീധരൻ സുമംഗലി, പുരുഷോത്തമൻ, അബ്ദുറഹ് മാൻ ഹാജി മഞ്ഞംപാറ, അനസ് കളത്തിൽ എന്നിവർ പ്രസംഗിച്ചു. താജുദ്ധീൻ സഖാഫി കുണ്ടാർ മദ്ഹ് ആലാപനം നടത്തി. അബ്ദുറഹ് മാൻ സഖാഫി പള്ളങ്കോട് സ്വാഗതവും, സൂഫി മദനി കൊമ്പോട് നന്ദിയും പറഞ്ഞു.

Keywords: Kerala, Muslim Jamaat, Prophet Muhammad, Islam, religious gathering, Rajmohan Unnithan, India, spirituality, faith, community, Kerala Muslim Jamaat Begins Prophet Muhammad Love Conclave

Post a Comment