Join Whatsapp Group. Join now!

Football | ദിവാ ഫുട്ബോൾ ടീം സെലെക്ഷൻ ട്രെയ്ൽസ് സംഘടിപ്പിക്കുന്നു

സെപ്റ്റംബർ 20 രാത്രി 8 മുതൽ മിസഈദ് ക്യു പി ഗ്രൗണ്ടിൽ വച്ചാണ് ട്രയൽ അരങ്ങേറുന്നത്.
ദോഹ: (MyKasargodVartha) ഒക്ടോബർ മുതൽ ആരംഭിക്കുന്ന കേരളം ഇന്റർ ഡിസ്ട്രിക്ട് ഫുടബോൾ മത്സരമായ ക്യു ഐ എഫ് എഫ് സൂപ്പർ കപ്പ് 2024ന് പങ്കെടുക്കുന്ന ദിവ കാസർകോട്, ദോഹയിലുള്ള കാസർകോട് ജില്ലക്കാരായ ഫുടബോൾ താരങ്ങൾക്ക് വേണ്ടി സെലക്ഷൻ ട്രെയ്ൽസ് സംഘടിപ്പിക്കുന്നു.

ദിവാ ഫുട്ബോൾ ടീം സെലെക്ഷൻ ട്രെയ്ൽസ് സംഘടിപ്പിക്കുന്നു

സെപ്റ്റംബർ 20 രാത്രി 8 മുതൽ മിസഈദ് ക്യു പി ഗ്രൗണ്ടിൽ വച്ചാണ് ട്രയൽ അരങ്ങേറുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള ഖത്വറിലുള്ള കാസർകോട് ജില്ലക്കാർ രജിസ്റ്റർ ചെയ്ത് ട്രയല്സിൽ പങ്കെടുക്കണമെന്ന് ദിവ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 30621301 എന്ന നമ്പറിലോ diwaksl എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയോ ബന്ധപ്പെടണം.

ഭാരത് ടേസ്റ്റ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ദിവ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും കളിക്കാരുടെ സംയുക്ത യോഗത്തിൽ ദിവ പ്രസിഡന്റ് മുഹ്‌ഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നിസ്താർ പട്ടേൽ, ഷജീം കോട്ടച്ചേരി, റിസ്‌വാൻ, ഹഫീസുള്ള കെ വി, ആസാദ്, ഹബി , ഉമ്മർ, ശമീർ, നൗഫൽ, മുസ്ത്വ ഫ ജാക്കിശൻ, അഫ്സൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശംസീർ സ്വാഗതം ആശംസിച്ചു. നിസ്താർ പട്ടേൽ സമാപനം നടത്തി.

Keywords: Kasaragod, Malayalam News, Football, Divya Football Team is organizing selection trials.

Post a Comment