ഉദുമ: (MyKasargodVartha) സഹോദരി മരിച്ച ആറാം ദിവസം സഹോദരനും മരിച്ചു. പാക്യാരയിലെ പരേതരായ കണ്ണോത്ത് മമ്മിഞ്ഞിയുടെയും ആയിഷയുടെയും മകൻ ഹസൈനാർ (65) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി നഫീസ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്.
ഭാര്യ: റുഖിയ (കാഞ്ഞങ്ങാട്).
മക്കൾ: ജാസിർ (അബൂദാബി), ജാഫർ, ജസീല, ജുമൈല.
മരുമക്കൾ: ഷഫീഖ് (കാഞ്ഞങ്ങാട്, മീനാപ്പീസ്), റുഖ്സാന (കുമ്പള).
മറ്റു സഹോദരങ്ങൾ: ബീവി, അബ്ബാസ്, ഷറഫുദ്ദീൻ.