Join Whatsapp Group. Join now!

Obituary | ബേക്കൽ ഇൽയാസ് നഗറിലെ ബി.കെ. അബ്ദുല്ല ഹാജി നിര്യാതനായി

ബേക്കൽ: (MyKasargodVartha) ഇൽയാസ് നഗറിലെ പൗരപ്രമുഖനും മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ബി.കെ. അബ്ദുല്ല ഹാജി (84) നിര്യാതനായി.
  
B.K. Abdulla Haji of Ilyas Nagar passes away

ദീർഘകാലം കുവൈത്തിൽ വ്യാപാരിയായി പ്രവർത്തിച്ച അദ്ദേഹം, ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റ്, മുസ്ലിംലീഗ് ഇൽയാസ് നഗർ ശാഖാ മുൻ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കൽ യൂണിറ്റ് ട്രഷറർ എന്നീ നിലകളിൽ സമൂഹത്തിനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ബീഫാത്തിമ, മക്കൾ: സാലിം.ബി.കെ, അസ്‌ലം.ബി.കെ, സബീന.ബി.കെ., മരുമക്കൾ: എം.കെ.മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാൽ നഗർ.

പരേതരായ കുന്നിൽ മുഹമ്മദ്, കുന്നിൽ ഹുസൈൻ, ബി.കെ.അബ്ബാസ് ഹാജി, ബീഫാത്തിമ, മറിയം, സുലൈഖ എന്നിവർ സഹോദരങ്ങളാണ്.

ഖബറടക്കം ഇൽയാസ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. അദ്ദേഹത്തിന്റെ മരണത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും അനുശോചിച്ചു.

Keywords: Kasaragod, Kerala, News, Obituary, Kasaragod-News, B.K. Abdulla Haji of Ilyas Nagar passes away.

Post a Comment