Join Whatsapp Group. Join now!

Anniversary | ബൈത്തുസ്സകാത്ത് കേരളയുടെ 25-ാം വാർഷികം; കാസർകോട്ട് 25 വീടുകൾ നിർമ്മിച്ചു നൽകും

ബൈത്തുസ്സകാത്ത് കേരളയുടെ 25-ാം വാർഷികം 2024 ഒക്ടോബറിൽ ആരംഭിച്ച് 2025 ഒക്ടോബർ വരെ ആഘോഷിക്കും.Baithussakath Kerala, 25th anniversary, Kasargod

കാസർകോട്: (MyKasargodVartha) വ്യക്തിയുടെ സംസ്കാരവും സമ്പത്തിന്റെ ശുദ്ധീകരണവും സമൂഹത്തിലെ ദാരിദ്ര്യ നിർമാർജനവും സാമ്പത്തിക പുരോഗതിയും ലക്ഷ്യം വെച്ച് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബൈത്തുസ്സകാത്ത് കേരളയുടെ 25-ാം വാർഷികം 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Logo of Baithussakath Kerala

വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ 25 വീടുകൾ നിർമ്മിച്ചു നൽകും. കൂടാതെ സംസ്ഥാനത്തെ വിവിധ മേഖലകളിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വാർഷിക പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 14 തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് കാസർകോട് വച്ച് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ നിർവഹിക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, അബ്ബാസ് ബീഗം (മുനിസിപ്പൽ ചെയർമാൻ) അൻവർ സാദത്ത് കെ. എസ്, എം. എം. മുഹിയുദ്ദീൻ, അതീഖുർ റഹ്‌മാൻ ഫൈസി, എൻജിനീയർ സലാഹുദ്ദീൻ എന്നിവർ രക്ഷാധികാരികളാണ്. സഈദ് ഉമർ ചെയർമാനും പി.എസ്. അബ്ദുല്ലക്കുഞ്ഞി ജനറൽ കൺവീനറുമാണ്. അബ്ദുൽ ലതീഫ് കെ. ഐ, യൂസുഫ് സി.എ, മുഹമ്മദ് ശാഫി, ബി.കെ. മുഹമ്മദ് കുഞ്ഞി, സി. എ മൊയ്തീൻ കുഞ്ഞി, നൗഷാദ് പി. എം. കെ, റാഷിദ് മുഹ്‌യുദ്ദീൻ എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായും തെരെഞ്ഞെടുത്തു.


Keywords: Baithussakath Kerala, 25th anniversary, housing, Kasargod, community service, economic development, poverty reduction, October events, Islamic community, Kerala

#Baithussakath #25thAnniversary #CommunityDevelopment #Kerala #PovertyAlleviation #SocialWelfare


Post a Comment