Join Whatsapp Group. Join now!

Event | സഅദിയ്യ മീലാദ് കാമ്പയിന് 313 അംഗ സ്വാഗത സംഘം

ദേളി: (MyKasargodVartha) വിശുദ്ധ റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്തുകൊണ്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ പരിപാടിക്ക് സഅദിയ്യ 313 അംഗ സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു. സെപ്റ്റംബർ നാലിന് പരിപാടിക്ക് തുടക്കമാകും. ക്യാമ്പയിന്റെ ഭാഗമായി മഹല്ല് തല വിളംബരം, മൗലീദ് ജൽസ, ഉൽബോധനം, വിളമ്പര റാലി, ഗ്രാന്റ് മൗലീദ്, മീലാദ് സെമിനാര്‍, കലാസാഹിത്യ മത്സരം, സന്ത്വന സേവനം തുടങ്ങിയ പരിപാടികൾ നടക്കും.
 
Kasargod, Kerala, News, Sa-adiya, Saadiyya Milad Campaign Forms 313-Member Reception Committee.

സഅദിയ്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെപി ഹുസൈൻ സഅദി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതം പറഞ്ഞു.

സയ്യിദ് ജാഅ്ഫർ തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാന്‍ കരിവെള്ളൂർ, ഹമീദ് മാസ്റ്റർ, ബിഎ അലി മൊഗ്രാല്‍, താജുദ്ദീന്‍ ഉദുമ എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ

ചെയർമാൻ: അഹ്മദലി ബണ്ടിച്ചാല്‍
ജനറൽ കണ്‍വീനർ: ഉസ്മാന്‍ റസാ സഅദി
ട്രഷറർ: അബ്ദുൽ ഖാദിർ ഹാജി ചട്ടഞ്ചാല്‍
വൈസ് ചെയർമാൻമാർ: എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, ഷാഫി ഹാജി കട്ടക്കാല്‍, റസാഖ് ഹാജി മേല്‍പറമ്പ്, ഷരീഫ് സഅദി മാവിലാടം, സത്താര്‍ ഹാജി ചെമ്പരിക്ക, സിഎം എ ചേരൂർ
ജോയിന്റ് കണ്‍വീനർമാർ: മുസ്തഫ തളിപ്പറമ്പ്, ഖലീൽ മാക്കോട്, ബഷീർ മാസ്റ്റർ, റഹ്മതുള്ള ചട്ടഞ്ചാല്‍, അഷ്‌റഫ് ചെമ്മനാട്

ഉപസമിതി കണ്‍വീനര്‍മാർ

മഹല്ല് സംബന്ധം: അഷ്‌റഫ് കരിപ്പൊടി
നബിദിന റാലി: സൈഫുദ്ദീന്‍ സഅദി നെക്രാജെ
മൗലീദ് മജ്‌ലിസ്: അബ്ദുല്ല സഅദി ചിയ്യൂർ

Keywords: Kasargod, Kerala, News, Sa-adiya, Saadiyya Milad Campaign Forms 313-Member Reception Committee.

Post a Comment