Join Whatsapp Group. Join now!

Conference | സഅദിയ്യ സമ്മേളനം: കാസർകോട് സോൺ പ്രചാരണ സമിതി

കാസർകോട്: (MyKasargodVartha) നവംബറിൽ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ വാർഷിക മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം ജില്ലാ സുന്നി സെന്ററിൽ കാസർഗോഡ് സോൺ സുന്നി സംയുക്ത സമിതി സംഘടിപ്പിച്ച ‘സ്നേഹ സംഗമം’ ശ്രദ്ധേയമായി.
  
Saadiya Conference: Kasaragod Zone Promotion Committee Meeting

സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഹുസൈൻ സഅദി (കെ.സി. റോഡ്) മുഖ്യപ്രഭാഷണം നടത്തി. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി എന്നിവർ വിഷയാവതരണം നടത്തി. സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുൽ ഖാദിർ ഹാജി മാന്യ, അബ്ദുൽ അലിയ്യ് സഅദി, മുഹമ്മദ്‌ ടിപ്പു നഗർ, ശംസുദ്ദീൻ ഹാജി കോളിയാട് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ കാസർഗോഡ് സോൺ പ്രചാരണ സമിതിക്ക് രൂപം നൽകി. സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങളെ ചെയർമാനായും വിവിധ ഉപസമിതികളെയും നിയമിച്ചു. സർക്കിൾ കോർഡിനേറ്റർമാരായി ഹാഫിള് അഹ്‌മദ്‌ സഅദി (ചെങ്കള), അബ്ദുൽ റസ്സാഖ് സഅദി (കാസർഗോഡ്), അലി സഅദി ത്വാഹാ നഗർ (മധൂർ), അബ്ദുൽ ഖാദിർ സഅദി പെരിയടുക്ക (മൊഗ്രാൽ പുത്തൂർ) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kerala, Kasargod, News, Saadiya Conference: Kasaragod Zone Promotion Committee.

Post a Comment