Join Whatsapp Group. Join now!

Creative Bearers | കാഞ്ഞങ്ങാട് ക്രിയേറ്റീവിന് പുതിയ ഭാരവാഹികൾ

കാഞ്ഞങ്ങാട് ക്രിയേറ്റീവിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. Kanhangad Creative, New Office Bearers, Election

കാഞ്ഞങ്ങാട്: (MyKasargodVartha) സാംസ്കാരിക രംഗത്ത് നിരവധി മികച്ച പ്രവർത്തനങ്ങൾക്ക് പേരുകേട്ട കാഞ്ഞങ്ങാട് ക്രിയേറ്റീവിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹോസ്ദുർഗ്ഗ് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

New office bearers for Kanhangad Creative

സുകുമാരൻ ആശീർവാദ് പ്രസിഡന്റായും ഇ.വി.സുധാകരൻ ജനറൽ സെക്രട്ടറിയായും സത്താർ ആവിക്കര ട്രഷററായും ചുമതലയേറ്റു. സംഘടനയുടെ മുഖ്യ ഉപദേഷ്ടാവായി സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രനെ തെരഞ്ഞെടുത്തു.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. മുൻ ഭാരവാഹികൾ തങ്ങളുടെ കാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ ആറങ്ങാടി ആമുഖ പ്രഭാഷണം നടത്തിയപ്പോൾ എ. ഹമീദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. സുറൂർ മൊയ്തു ഹാജി, രാമകൃഷ്ണൻ മോനാച്ച, സുരേഷ് പെരിയങ്ങാനം, അബൂബക്കർ സൗദി, വിനോദ് ആവിക്കര, തോമസ്, പവിത്രൻ കാഞ്ഞങ്ങാട്, പ്രദീപ് ആവിക്കര, കെ.വി.കുഞ്ഞികൃഷ്ണൻ, ബലമൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എ. ഹമീദ് ഹാജിയും ബഷീർ ആറങ്ങാടിയും വരണാധികാരികളായി.

പുതിയ ഭാരവാഹികൾ:

പ്രസിഡണ്ട്: സുകുമാരൻ ആശീർവാദ്

വൈസ് പ്രസിഡന്റുമാർ: സുരേഷ് പെരിയങ്ങാനം, വിനോദ് കുമാർ ആവിക്കര, അബൂബക്കർ സൗദി

ജനറൽ സെക്രട്ടറി: ഇ.വി. സുധാകരൻ

ജോയിന്റ് സെക്രട്ടറിമാർ: പ്രദീപൻ ആവിക്കര, വി.ടി. തോമസ്, കെ.ബലരാമൻ

ട്രഷറർ: സത്താർ ആവിക്കര

മുഖ്യ ഉപദേഷ്ടാവ്: ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ


എക്സിക്യൂട്ടീവ് അംഗങ്ങൾ: 

ഡോ: ഖാദർ മാങ്ങാട്, ഡോ: എ.എം. ശ്രീധരൻ, എ. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, ബഷീർ ആറങ്ങാടി, ജബ്ബാർ കാഞ്ഞങ്ങാട്, പവിത്രൻ കാഞ്ഞങ്ങാട്, രാമകൃഷ്ണൻ മോനാച്ച, അസിനാർ ആവിയിൽ, കെ. സുധീർ, കെ.വി. കുഞ്ഞികൃഷ്ണൻ 

ഹോസ്ദുർഗ്ഗ് ഗസ്റ്റ് ഹൗസിൽ എത്തിയ കാഞ്ഞങ്ങാട് എം എൽ എയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.


Keywords: Kanhangad Creatives, New Office Bearers, Election, Cultural Organization, Sukumar Ashirwad, E.V. Sudhakaran, Hosdurg, Kerala, India


#KanhangadCreatives #Kerala #Election #Culture #Arts #India #Hosdurg #NewLeadership


Post a Comment