Join Whatsapp Group. Join now!

Celebration | കുമ്പള ഉപജില്ലാ ഫുട്ബോൾ കിരീടം: ആഹ്ലാദ പ്രകടനം നടത്തി ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ വിദ്യാർത്ഥികൾ

കുമ്പള: (MyKasargodVartha) കുമ്പള ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കിരീടം നേടിയതിന്റെ സന്തോഷത്തിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ സ്കൂളിൽ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി. ടീം അംഗങ്ങളെ തോളിലേറ്റി വിദ്യാർത്ഥികൾ, ടീച്ചർമാർ, പിടിഎ ഭാരവാഹികൾ, ഒപ്പം നാട്ടുകാർ എന്നിവരായിരുന്നു ഈ ആഘോഷത്തിന്റെ ഭാഗമാകുന്നത്.

കായികാധ്യാപകനില്ലാതെയാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ ടീം ചാമ്പ്യൻമാരായത് എന്ന പ്രത്യേകതയും ഈ കിരീടത്തിന് ഉണ്ട്.
 
Kasaragod, Kerala, News, Kumbla Sub-district Football Championship: G.V.H.S.S. Mogral Students Celebrate.

Kasaragod, Kerala, News, Kumbla Sub-district Football Championship: G.V.H.S.S. Mogral Students Celebrate.

വിജയത്തിലേക്ക് വഴിതെളിച്ചത് അധ്യാപകരുടെ ഉപദേശ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചതാണെന്ന് അധ്യാപകരും, പിടിഎ ഭാരവാഹികളും അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, News, Kumbla Sub-district Football Championship: G.V.H.S.S. Mogral Students Celebrate.

Post a Comment