Obituary | ചെമ്പിരിക്കയിലെ ഖദീജ നിര്യാതയായി
ചെമ്പിരിക്ക: (MyKasargodVartha) പരേതനായ എം.സി അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ കെ കെ ഖദീജ (73) നിരാതയായി. എം.സി ഷാഫി (ദുബൈ), എം.സി അൻവർ (തളങ്കര), എം.സി ജലീൽ, എം.സി സിറാജ് (ബെണ്ടിച്ചാൽ), എം.സി ശാഹുൽ ഹമീദ്, ബീഫാത്തിമ,ആയിഷ, ഫരീദ (ലണ്ടൻ), നസീമ, ശാമില എന്നിവർ മക്കളാണ്. ഹബീബ് (ഷാർജ), യൂസുഫ് ചെമ്പിരിക്ക, ഷംസുദ്ദീൻ ബാങ്കോട് (ലണ്ടൻ), അഷ്‌റഫ് കീഴൂർ, മുനീർ ബെണ്ടിച്ചാൽ, സുബൈദ കൊളവയൽ), സാഹിറ തെരുവത്ത്, ഫൗസിയ മാക്കോട്, ആഇഷാബി പെരിയാട്ടടുക്കം, ഷഹ്റ ബാനു (പൈവളികെ) എന്നിവർ മരുമക്കൾ. സഹോദരങ്ങൾ: മുഹ്യിദ്ദീൻ തളങ്കര, പരേതരായ മഹമൂദ് കെ.കെ പടന്നക്കാട്, മൂസ കെ.കെ കാർവാർ, അഹ്മദ് കെ.കെ ചട്ടഞ്ചാൽ, ശൈഖ് അലി കെ.കെ. കൊട്ടിലങ്ങാട്.