Join Whatsapp Group. Join now!

Ayurvedic Camp | പാലക്കുന്നിൽ ആയുർവേദ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കുന്ന്: (MyKasargodVartha) കോസ്മോ ക്ലബ്ബിന്റെയും ആപ്ത ആയുർവേദ വെൽനെസ് കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി ആയുർവേദ മരുന്നുകൾ നൽകി.
  
Kasaragod, Kerala, News, Free Ayurvedic Camp Held at Palakkunnu.

കണ്ണൻസ് പ്ലാസയിൽ വച്ച് നടന്ന ക്യാമ്പ് ബാലകൃഷ്ണൻ കേവീസ് ഉദ്ഘാടനം ചെയ്തു. കോസ്മോ ക്ലബ്ബ് പ്രസിഡന്റ് വി.വി. കെ.ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി. നാരായണൻ നായർ, ഡോക്ടർമാരായ കെ. ലേഖ, ശ്രുതി പണ്ഡിറ്റ്, പി.എ.മറിയമ്മത്ത് മഹ്സീന, സി. ഐ. ഐഷ്ത്ത് നാസിയ, എൽ.ബി.എസ്. എഞ്ചനീയറിംഗ് കോളജ് പ്രൊഫസർ പ്രവീൺ കോടോത്ത്, പാലക്കുന്നിൽ കുട്ടി, വി. ജഗദീശൻ, അമ്പാടിമോഹനൻ കേവീസ് എന്നിവർ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, Free Ayurvedic Camp Held at Palakkunnu.

Post a Comment