Join Whatsapp Group. Join now!

Obituary | പെർള ബെദ്റംപള്ളയിലെ ഉമർ ബങ്കല നിര്യാതനായി

ബദ്ർ ജുമാമസ്ജിദ് കമിറ്റി മുൻ ജെനറൽ സെക്രടറിയാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പെർള: (MyKasargodVartha) ബെദ്റംപള്ള ബദ്ർ ജുമാമസ്ജിദ് കമിറ്റി മുൻ ജെനറൽ സെക്രടറിയും ഏറെക്കാലം പ്രവാസിയുമായിരുന്ന ഉമർ ബങ്കല (54) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത് അംഗവും, മുഹിമ്മാത് അടക്കമുള്ള സുന്നീ സ്ഥാപന - സംഘടന സഹകാരിയും, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.
  
News, Kasaragod, Kerala, Obituary, Umar Bangala of Perla Bedrampalla passed away.

ബങ്കല ബെൾത്തകല്ലിലെ പരേതരായ ഇബ്രാഹിം - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കൾ ത്വാഹിർ, മർജാന, ഫർഹാന. മരുമക്കൾ: സഅദ് നെക്രാജെ, ഇർശാദ് കിന്നിങ്കാർ.

സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ബീഫാത്വിമ, നഫീസ,അസ്മ, പരേതരായ മുഹമ്മദ്, അബ്ദുല്ല. ബെദ്റംപള്ള ബദ്ർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Obituary, Umar Bangala of Perla Bedrampalla passed away.

Post a Comment