കാസര്‍കോട്: (MyKasargodVartha) ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസ് സ്റ്റോറി മത്സരത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍ ഒന്നാം സ്ഥാനം നേടി. നീണ്ടകാലത്തെ സര്‍ക്കാര്‍ സര്‍വീസിനിടയില്‍ കോവിഡ് കാലത്ത് കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സാ അന്തരീക്ഷവും അതിനിടയില്‍ വിവാദമായ പൂച്ചകളുടെ മരണവും സംബന്ധിച്ച സര്‍വീസ് അനുഭവ കുറിപ്പ് അവതരിപ്പിച്ചാണ് ഡോക്ടര്‍ ഒന്നാമതെത്തിയത്.
കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ കെ ശിശുപാലനാണ് രണ്ടാം സ്ഥാനം. പഠനം പാതി വഴിയില്‍ നിന്നുപോകുമായിരുന്ന വിദ്യാര്‍ത്ഥിനിക്ക് തുടര്‍ പഠനത്തിനം സാധ്യമാക്കാന്‍ ഇടപെടുകയും തുടര്‍ന്നും പഠിച്ച വിദ്യാര്‍ത്ഥിനിയെ അവര്‍ ജോലി സമ്പാദിച്ച ശേഷം അവിചാരിതമായി കാണുകയും ചെയ്ത സംഭവങ്ങളുടെ അവതരണത്തിനാണ് രണ്ടാം സ്ഥാനം.
'വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പി പി ജയശ്രീ (ഉമ്മയിലെ കഥ എഴുത്തുകാരിയെ കണ്ടെത്താന്‍ സഹായിച്ച മകള്‍) വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ്ഓഫീസര്‍ (ഗ്രേഡ്) എന്‍ വി സത്യന്‍ (ജില്ലയുടെ ജീവിയായി തെരഞ്ഞെടുത്ത പാലപ്പൂവന്‍ ആമയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരണത്തിനാണ് പ്രത്യേക പരാമര്‍ശം), കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസിലെ ടൈപ്പിസ്റ്റ് എം പ്രവീണ (പോലീസ് വകുപ്പിലെ ടൈപ്പിസ്റ്റായുള്ള സേവനകാലത്തെ വിവിധങ്ങളായ അനുഭവങ്ങളുടെ വിവരണത്തിനാണ് പ്രത്യേക പരാമര്‍ശം) എന്നിവരും അര്‍ഹരായി.
Keywords: News, Kasaragod, Kerala, Award to Dr. Abdul Sathar in Service Story Competition organized by District Information Office