ഡെപ്യൂടി സുപ്രണ്ട് ഡോ. ജമാല്‍ അഹ് മദ്, ഡോ. ജനാര്‍ദന നായിക്, ഡോ. അബ്ദുല്‍ സത്താര്‍, ഡോ ശറീന, ബാലസുബ്രമണ്യം, സ്റ്റാഫ് സെക്രടറി ചന്ദ്രന്‍ ബേവിഞ്ച, ട്രഷറര്‍ സതീഷ്, വിനീത്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ച് സംസാരിച്ചു.
2007 ല്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റില്‍ സര്‍വീസില്‍ കയറിയ ശൈലേന്ദ്രന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ജില്ല ടി ബി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്ന അദ്ദേഹം നല്ലൊരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രോഗികളുടെയും ജീവനക്കാരുടെയും ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്റ്റാഫ് കൗണ്‍സിലിന്റെ സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് ടി കോളനിയില്‍ താമസിച്ച് അവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ സഹായിച്ച അദ്ദേഹത്തിന് കലക്ടറുടെ പ്രശംസാ പത്രം ലഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിനെ സഹായിച്ചതിന്റെ പേരില്‍ സര്‍കാരിന്റെ ധീരതാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ക്രികറ്റില്‍ ചന്ദ്ര ശേഖരന്റെ കൂടെയും ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കൂടെയും കളിച്ചിട്ടുള്ള അദ്ദേഹം ഒരു ഗായകന്‍ കൂടിയാണ്.
ഭാര്യ: ഷൈജ. മക്കള്‍: അമര്‍ ഷൈന്‍, അര്‍ജുന്‍ ഷൈന്‍, അമൃത.

Keywords: Shailendran, who is retiring from the post of Nursing Assistant at Kasaragod General Hospital, bid farewell by the Staff Council, Kasaragod, News, Kasaragod General Hospital, Nursing Assistant, Farewell, Kerala.