Join Whatsapp Group. Join now!

Hospital Authorities | 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍; പാവപ്പെട്ട രോഗിക്ക് തുണയായി ജെനറല്‍ ആശുപത്രി അധികൃതര്‍

ബദിയടുക്കയിലെ യുവാവിനെയാണ് സഹായിച്ചത് News, Kasargod, Medical Help, Youth, Patient, Malayalam News
കാസര്‍കോട്: (MyKasargodVartha) ജെനറല്‍ ആശുപത്രി അധികൃതരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. ഉക്കിനടുക്ക മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്നും ജെനറല്‍ ആശുപത്രിയിലേക്ക് നിര്‍ദേശിച്ച രോഗിയെ വിവിധ പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്ക് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ വിഷമിച്ച കുടുംബത്തിനാണ് ആശുപത്രി അധികൃതര്‍ തുണയായത്.

108 Ambulance employees announced strike after salary delay; Kasargod general hospital authorities helped the poor patient

ബദിയടുക്കയിലെ യുവാവിനെയാണ് ഞരമ്പ് സംബന്ധമായ അസുഖം ആയതിനാല്‍ ഡോക്ടര്‍ പരിയാരത്തേക്ക് വിദഗ്ധ ചികിസയ്ക്ക് നിര്‍ദേശിച്ചത്. സാധാരണ 108 ആംബുലന്‍സിലാണ് രോഗികളെ സൗജന്യമായി കൊണ്ട് പോയിരുന്നത്. ശമ്പളം വൈകിയതോടെ, 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്.

ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവാവ് ചികിത്സക്ക് എത്തിയത്. സൗജന്യ ആംബുലന്‍സ് ഇല്ലെന്നറിഞ്ഞതോടെ കുടുംബം പ്രയാസത്തിലായി. സ്വകാര്യ ആംബുലന്‍സുകാരെ ബന്ധപ്പെട്ടപ്പോള്‍ 2500 രൂപ വാടകയാകുമെന്നാണ് പറഞ്ഞത്. സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുകള്‍ പലഭാഗത്തേക്ക് രോഗികളെ കൊണ്ട് പോയിരുന്നു.

ഇതോടെ, മകള്‍ തങ്ങളുടെ ദയനീയാവസ്ഥ ജീവനക്കാരോട് പറഞ്ഞപ്പോള്‍ ജീവനക്കാര്‍ സൂപ്രണ്ട് ശ്രീകുമാര്‍, ഡെപ്യൂടി സുപ്രണ്ട് ഡോ. ജമാല്‍ അഹ് മദ് എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. സൂപ്രണ്ട് ശ്രീകുമാര്‍ സൗജന്യ സേവനം ഒരുക്കി. ജീവനക്കാരായ മാഹിന്‍ കുന്നില്‍, മണി എന്നിവര്‍ അവരെ ആംബുലന്‍സില്‍ പരിയാരത്ത് എത്തിച്ചു. ജീവനക്കാരുടെ നേതൃത്വത്തില്‍ ആ കുടുംബത്തിന് വസ്ത്രങ്ങളും ഭക്ഷണവും മരുന്നിന് ആവശ്യമായ സഹായവും നല്‍കി.

Keywords: 108 Ambulance, Employees, Announced, Strike, Salary Delay, Kasargod News, Kasargod, News, General, Hospital Authorities, Helped, Poor Patient, Family, Medical Help, News, Kerala, Kerala-News, Malayalam-News, 108 Ambulance employees announced strike after salary delay; Kasargod general hospital authorities helped the poor patient.

Post a Comment