Join Whatsapp Group. Join now!

Book Released | കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽ രേഖകൾ' പ്രകാശനം ചെയ്തു

കവി സി എം വിനയചന്ദ്രൻ മാസ്റ്റർ പുറത്തിറക്കി News, Kasargod, Kerala
കാസർകോട്: (MyKasargodVartha) ഗൾഫ് സ്വപ്നം കണ്ട ഒരു കൗമാരത്തിൽ നിന്ന് സ്വപ്നസാക്ഷാൽക്കാരം പോലെ കുവൈറ്റിലെത്തി ഇറാഖ് അധിനിവേശം കാരണം വെറുംകൈയോടെ മടങ്ങേണ്ടി വന്ന ഈ പ്രവാസിയുടെ ജീവിതം, കഥ പോലെ വായിച്ചു പോകാവുന്നതാണെന്ന് കവി സി എം വിനയചന്ദ്രൻ മാസ്റ്റർ. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽരേഖകൾ', നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kuttiyanam Muhammad Kunhi's book released

ഇടത്താവളമായിരുന്ന മുംബൈ എന്ന മഹാനഗരം കൂടി സമഗ്രമായി പഠിച്ചിതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിനയചന്ദ്രൻ പറഞ്ഞു. സംസ്കൃതി കാസർകോടും പു.ക.സ. ഏരിയ കമ്മിറ്റിയും സംയുക്തമായി, പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപിച്ച പരിപാടിയിൽ സിദ്ദീഖ് നദ്‌വി ചേരൂർ പുസ്തകം പരിചയപ്പെടുത്തി. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു.

എ എസ് മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. അമീർ പള്ളിയാൻ, പി ദാമോദരൻ, നാരായണൻ പേരിയ, സി എൽ ഹമീദ്, വി ആർ സദാനന്ദൻ, അഷ്‌റഫലി ചേരങ്കൈ, രാഘവൻ ബെള്ളിപ്പാടി, പുഷ്പാകരൻ ബെണ്ടിച്ചാൽ, ബി കെ സുകുമാരൻ, എ ബി കുട്ടിയാനം, മുംതാസ് ടീച്ചർ, രവി ബന്തടുക്ക, കുട്ടിയാനം മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

Book Released

Keywords: News, Kasaragod, Kerala, Gulf, Kuwait, Iraq, Poet, C M Vinaya Chandran, Release, Mumbai, Pulikunnu, Kuttiyanam Muhammad Kunhi, Book, Kuttiyanam Muhammad Kunhi's book released.

Post a Comment