എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ വ്യാപാരികളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡണ്ട് എസ്.എം നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ മാഹിൻ കോളിക്കര മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആകാശ് കുഞ്ഞിരാമൻ ഉപഹാര വിതരണം നിർവഹിച്ചു.
ജാബിർ കുന്നിൽ റിപ്പോർട്ടും ജഗദീഷ് ആചാര്യ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എസ്.എം. നൂറുദ്ദീൻ (പ്രസി.), ജാബിർ കുന്നിൽ (ജന. സെക്ര.), ജഗദീഷ് ആചാര്യ (ട്രഷറർ), നൗഫൽ ഡി.എം, മുസ്തഫ ആസാദ്, ശിവരാമ ഷെട്ടി (വൈ.പ്രസി), ഇഖ്ബാൽ ചോയ്സ്, എം.എം. മുനീർ, ഖാദർ ചൗക്കി(ജോ. സെക്ര).
Keywords: News, Kasargod, Kasaragod-News, Kerala, Demand to address concerns regarding development of National Highway.