Join Whatsapp Group. Join now!

Honored | ജെനറൽ ആശുപത്രിയിൽ വൻ ദുരന്തം ഒഴിവാക്കിയ സുരക്ഷാ ജീവനക്കാരൻ കെ കുഞ്ഞിക്കണ്ണനെ ആദരിച്ചു

സ്റ്റാഫ് കൗൺസിലാണ് അനുമോദിച്ചത് General Hospital, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) ദിവസങ്ങൾക്ക് മുമ്പ് ജനറൽ ആശുപത്രിയിൽ കൂറ്റൻ മരത്തിൻ്റെ ശിഖരം പൊട്ടിവീണപ്പോൾ സന്ദർഭോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ കെ കുഞ്ഞിക്കണ്ണനെ കോൺഫറൻസ് ഹാളിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗം ആദരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ കാക്കകളുടെ കൂട്ട കരച്ചിൽ കേട്ട് നോക്കിയപ്പോൾ കാക്കകൾ പറന്നു പോകുന്നതും നേരിയ പൊട്ടലും കുഞ്ഞിക്കണ്ണൻ കണ്ടിരുന്നു.


ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ആളുകളോട് മാറാൻ ആവശ്യപ്പെട്ടു. മരത്തിനിടയിലുണ്ടായിരുന്ന ആംബുലൻസും മറ്റു വാഹനങ്ങളും മാറ്റാൻ ഡ്രൈവർമാരോരോടും നിർദേശിച്ചു. വാഹനം മാറ്റി ഏതാനും മിനിറ്റുകൾക്കകം ആർദ്രം കെട്ടിടത്തിൻ്റെ മുന്നിലുള്ള മാവിൻ്റെ വൻ ശിഖരം പൊട്ടി താഴെക്ക് പതിക്കുകയായിരുന്നു.

കുഞ്ഞിക്കണ്ണൻ്റെ സന്ദർഭോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദും ഡപ്യൂട്ടി സൂപ്രണ്ടൻറ് ഡോ. ജമാൽ അഹ്മദും ചേർന്ന് സ്റ്റാഫ് കൗൺസിൽ യോഗത്തിൽ വെച്ച് കുഞ്ഞിക്കണ്ണനെ അനുമോദിച്ചു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ. സുനിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ ബേവിഞ്ച സ്വാഗതവും ട്രഷറർ സതീശൻ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, General Hospital, Malayalam News, Honored, Security guard K Kunhikannan honored.

< !- START disable copy paste -->

Post a Comment